KeralaLatest NewsIndia

കാശ്മീരിൽ മഞ്ഞുവീഴ്ചയിൽ കുടുങ്ങി പത്ത് പൗരൻമാർ, അഞ്ചുമണിക്കൂർ നീണ്ട യാത്ര ചെയ്ത് രക്ഷകരായി ഇന്ത്യൻ സൈന്യം

നവംബർ 15 ന് രാത്രി ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയിൽ ഇവർ വഴിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

ജമ്മുകശ്മീർ : ജമ്മു കശ്മീരിലെ സിന്താൻ പാസിൽ കനത്ത മഞ്ഞുവീഴ്ചയിൽ അകപ്പെട്ട പത്ത് പൗരൻമാരെ പോലീസും സൈന്യവും ചേർന്ന് രക്ഷപ്പെടുത്തി. ചൗഗാമിലേക്ക് പോകുന്ന സിന്താൻ പാസ്സിൽ അകപ്പെട്ടുപോയ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കമുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. നവംബർ 15 ന് രാത്രി ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയിൽ ഇവർ വഴിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

പെട്ടന്നുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് അപ്രതീക്ഷിതമായ കടുത്ത മഞ്ഞുവീഴ്ചയ്ക്ക കാരണമായത്. ജമ്മു-കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ സമാനമായ സ്ഥിതി ഉണ്ടായിരുന്നു. ഇടയ്ക്ക പെയ്ത മഴ സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇവർ.

read also: ഡ്യൂട്ടിക്കിടെ ‘ഷോലെ’ സിനിമയിലെ ഗബ്ബർ സിംഗിന്റെ മാസ് ഡയലോഗ്: പോലീസുകാരന് സംഭവിച്ചത്

എൻ എച്ച് 244 ലൂടെ അഞ്ച് മണിക്കൂർ യാത്ര ചെയ്താണ് സുരക്ഷാസേന സിന്താൻ പാസ്സിൽ എത്തിച്ചേർന്നത്. തുടർന്ന് ഇവരെ സുരക്ഷിതമായി സിന്താൻ മൈതാനത്തിൽ എത്തിച്ചു. ഇവർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പെടെ നൽകി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button