ആദ്യം ആദ്യം സദ്യക്ക് കണ്ണുനീരും കൂട്ടി കുഴച്ചു കഴിച്ചു ജീവിതം വഴിമുട്ടിയതിന്റെയും എങ്ങിനെ ജീവിതം മുന്നോട്ടു പോകും എന്ന ചിന്തയുടെയും സ്വത്വം പൂർത്തീകരിക്കാൻ കഴിയാത്തതിന്റെയും കൈപ്പുനീർ ചാലിച്ച് നാലഞ്ച് വർഷം ഒറ്റക്കിരുന്നു കഴിച്ചു.
ജീവിത്തിൽ ആരോരും ഇല്ലാതാകുന്ന നിമിഷങ്ങൾ എങ്ങിനെ അതിജീവിച്ചു പോകണം എന്ന് പഠിച്ചു തുടങ്ങിയ നാളുകൾ കൂടി ആയിരുന്നു അന്നൊക്കെ പിന്നെ പിന്നെ ആ സദ്യ കഴിപ്പിൽ അതിമധുരം തോന്നിയെന്നും സീമാ വിനീത്.
കുറിപ്പ് വായിക്കാം…..
ഒറ്റക്കിരുന്നൊരു സദ്യ കഴിച്ചിട്ടുണ്ടോ???
ഞാൻ കഴിച്ചിട്ടുണ്ട് ഒരുപാട് തവണ …. ഉറ്റവരും ഉടയോരും ഇല്ലാതിരുന്നപ്പോൾ .. ആദ്യം ആദ്യം സദ്യക്ക് കണ്ണുനീരും കൂട്ടി കുഴച്ചു കഴിച്ചു ജീവിതം വഴിമുട്ടിയതിന്റെയും എങ്ങിനെ ജീവിതം മുന്നോട്ടു പോകും എന്ന ചിന്തയുടെയും സ്വത്വം പൂർത്തീകരിക്കാൻ കഴിയാത്തതിന്റെയും കൈപ്പുനീർ ചാലിച്ച് നാലഞ്ച് വർഷം ഒറ്റക്കിരുന്നു കഴിച്ചു പിന്നെ പിന്നെ ആ ഒറ്റക്കിരുന്നു സദ്യ കഴിക്കുന്നതിൽ ആത്മാഭിമാനത്തിന്റെയും അന്തസ്സിന്റെയും മധുരം തോന്നി തുടങ്ങി .
… ജീവിത്തിൽ ആരോരും ഇല്ലാതാകുന്ന നിമിഷങ്ങൾ എങ്ങിനെ അതിജീവിച്ചു പോകണം എന്ന് പഠിച്ചു തുടങ്ങിയ നാളുകൾ കൂടി ആയിരുന്നു അന്നൊക്കെ പിന്നെ പിന്നെ ആ സദ്യ കഴിപ്പിൽ അതിമധുരം തോന്നി തുടങ്ങി ട്ടോ ….
ജീവിതത്തിൽ നമ്മുക്ക് ഒരു ലക്ഷ്യം ഉണ്ടെങ്കിൽ ആ ലക്ഷ്യം എന്ത് പ്രതിസന്ധിയിലും നമ്മൾ ആ ലക്ഷ്യം പൂർത്തീകരിക്കണം ദുരനുഭവങ്ങൾ ഒരുപാട് ഉണ്ടാവും അതൊക്കെ തരണം ചെയ്തു ലക്ഷ്യം നേടിയെടുക്കണം
https://www.facebook.com/seemavineeth.makeup/posts/3134233140015559
ഈശ്വരൻ ഒരു അവസരം നമുക്ക് എല്ലാവർക്കും തരും ആ അവസരം ആരും പാഴാക്കാരുത്
NB :: എല്ലാരേം വിളിച്ചു സദ്യ തരാട്ടോ ഒരീസം ഇന്ന് നിർവാഹമില്ല
Post Your Comments