ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ക്ഷേത്രം ശൈത്യകാലം പ്രമാണിച്ച് അടച്ചു. ഉച്ചയ്ക്ക് 12.15 ന് നടത്തിയ അന്നകൂട് ഗോവര്ദ്ധന് പൂജയ്ക്ക് ശേഷമാണ് ക്ഷേത്രം അടച്ചത്.
തുടര്‍ന്ന്, ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഗംഗാ ദേവിയുടെ വിഗ്രഹം പൂത്താലത്തില്‍ മുഖ്ബാ ഗ്രാമത്തിലേക്കു മാറ്റി. ശൈത്യകാലം കഴിയുന്നതു വരെ ഇവിടെയായിരിക്കും പൂജകള്‍. കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം വൈകി തുറന്ന ക്ഷേത്രത്തില്‍ 23,500 പേരാണ് ദര്‍ശനത്തിന് എത്തിയത്.ഹിമാലയ പര്‍വ്വത പ്രദേശത്തില്‍ പെട്ട ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും 3100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഗംഗോത്രി ക്ഷേത്രം സ്ഥിതിചെയ്യുന്ന ഡെറാഡൂണ്‍ അടങ്ങുന്ന ഉത്തര്‍കാശി മേഖലയുടെ സുരക്ഷാ ചുമതല ഇന്തോ-ടിബറ്റന്‍ സൈനിക വിഭാഗത്തിനാണ്. ഇന്ത്യാ-ചൈന അതിര്‍ത്തിയുടെ ഭാഗമെന്ന നിലയിലും ഗംഗോത്രി മേഖല വളരെ തന്ത്രപ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്.പലമേഖലകളും മഞ്ഞുകാലത്ത് പൂർണ്ണമായും മഞ്ഞിൽ പുതച്ചുകിടക്കും. വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്.
ഗംഗ, യമുന തുടങ്ങിയ നദികളുടെ ആവിർഭാവം ഇവിടെനിന്നുമാണെന്നത് ഇതിന് മാറ്റുകൂട്ടുന്നു. ഗംഗയെ കേന്ദ്രീകരിച്ച് റിവർ റാഫ്റ്റിംഗ് നടത്താറുണ്ട്. ഹിന്ദുക്കളുടെ പുണ്യക്ഷേത്രങ്ങളായ ചാർധാം ഗംഗോത്രി-യമുനോത്രി-കേദാർനാഥ് -ബദരിനാഥ് ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമായതിനാൽ ഉത്തരാഖണ്ഡ് ദേവഭൂമി എന്നാണ് അറിയപ്പെടുന്നത്.
Post Your Comments