പത്തനംതിട്ട: ക്വാറന്റയിന്‍ സെന്ററില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനം….പ്രതി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറികൂടിയായ എം.എല്‍.എയുടെ അടുത്ത സുഹൃത്ത് . ആരോഗ്യ പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സീതത്തോട് സ്വദേശി മനു മംഗലശേരിയാണ് കെയു ജനീഷ്‌കുമാര്‍ എംഎല്‍എയുടെ വലംകൈ. പീഡനക്കേസ് മുറുകിയതോടെ പാര്‍ട്ടി നേതൃത്വം ഒരാഴ്ച മുന്‍പ് ഇയാളെ ഡിവൈഎഫ്ഐ മേഖലാ സ്ഥാനത്ത് നിന്ന് നീക്കി.
Read Also : 25 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിൽ
സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയാണ് പ്രതി മനു. ജനീഷ്‌കുമാറിന്റെ സന്തത സഹചാരിയായിരുന്നു ഇയാളെന്ന് പറയുന്നു. കഴിഞ്ഞ 14 നാണ് ഇയാള്‍ക്കെതിരേ പീഡനക്കേസ് എടുത്തത്. മെയ് മുതല്‍ ജൂലൈ വരെ രണ്ടര മാസം തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടര്‍ക്കാണ് യുവതി പരാതി നല്‍കിയത്. കലക്ടര്‍ ഇത് എസ്പിക്ക് കൈമാറുകയും മൂഴിയാര്‍ പൊലീസ് കേസെടുക്കുകയുമായിരുന്നു.
ആങ്ങമൂഴിയില്‍ മാര്‍ത്തോമ്മ സഭയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് കോവിഡ് ക്വാറന്റൈന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ വോളന്റിയറായിരുന്നു മനു. ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരാള്‍ പോസിറ്റീവ് ആയപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഇരുവരും ക്വാറന്റൈനിലായി. സെന്ററിന്റെ ഒന്നാം നിലയില്‍ വ്യത്യസ്ത മുറികളിലാണ് രണ്ടു പേരും കഴിഞ്ഞത്. യുവതിയുമായി ചങ്ങാത്തം സ്ഥാപിച്ച മനു യുവതിയുമായി അടുപ്പത്തിലായി. വിവാഹവാഗ്ദാനം ചെയ്ത് അടുപ്പം അരക്കിട്ടുറപ്പിച്ചു.
തുടര്‍ന്ന് രണ്ടു പേരും ഒരു മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഈ നിലയില്‍ തന്നെ ഒരു മുറി മനു സ്വന്തമാക്കി വച്ചിരുന്നു. രാത്രികാലങ്ങളില്‍ ഇവിടെയാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഒരേ നാട്ടുകാര്‍ ആയിരുന്നിട്ടും മനു വിവാഹിതനാണ് എന്ന കാര്യം യുവതിക്ക് അറിയുമായിരുന്നില്ല. അറിഞ്ഞപ്പോഴാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്.
Post Your Comments