ന്യൂ ഡല്‍ഹി: കുഞ്ഞു കൈകളുയര്‍ത്തി നാവങ് നംഗ്യാല്‍ എന്ന അഞ്ച് വയുസുകാരന്‍ ഇന്തോ ടിബറ്റന്‍ പോലിസിന് നല്‍കിയ സലൂട്ട് ഇന്റര്‍നെറ്റില്‍ വൈറലായതോടെ ഇന്തോ ടിബറ്റന്‍ പൊലീസ് അവന് മായി എത്തി. വഴിയരികില്‍ കാത്ത് നിന്നാണ് ഇന്തോ ടിബറ്റന്‍ പൊലീസിന് നാവാങ് ഉശിരന്‍ സല്യൂട്ട് മല്‍കിയത്.വൈറലായതോടെയാണ് അതിര്‍ത്തി ഗ്രാമമായ ലഡാക്കിലെ ചുഷുള്‍ എന്ന സ്ഥലത്തെ അഞ്ചു വയസുകാരന്‍ നവാങ് നംഗ്യാല്‍ താരമായത്.
നഴ്സറി ക്ലാസ് വിദ്യാര്‍ഥിയായ നംഗ്യാല്‍ ജവാന്‍മാരെ സല്യൂട്ട് ചെയ്യുന്ന വീഡിയോ ഒക്ടോബറില്‍ ആണ് വൈറലായത്. സൈനിക വാഹനം കടന്നു പോകുമ്പോള്‍ വഴിയരികില്‍ കാത്ത് നിന്ന് നംഗ്യാല്‍ വാഹനത്തിലുള്ള ജവാന്‍മാരെ സല്യൂട്ട് ചെയ്യുകയായിരുന്നു. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജവാന്‍മാര്‍ തന്നെയാണ് വിഡിയോ പകര്‍ത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പകര്‍ത്തിയതോടെ നംഗ്യാല്‍ താരമായി.
ഇതോടെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് നംഗ്യാലിന് ആദരവുമായെത്തി. നംഗ്യാലിന് ഒരു കുട്ടി പൊലിസ് യൂണി ഫോം നല്‍കി. മാര്‍ച്ച് ചെയ്ത് വന്ന് എങ്ങനെ സല്യൂട്ട് ചെയ്യണമെന്ന് ക്യാമ്പില്‍ പരിശീലനം നല്‍കുകയും ചെയ്തു.
Post Your Comments