CinemaLatest NewsNews

നീ അതിന് കോളേജില്‍ പോയിട്ടുണ്ടോ?; പരിഹസിച്ച് ആരാധകൻ; മറുപടി നൽകി പ്രിയതാരം കുഞ്ചാക്കോ ബോബൻ

മലയാള പ്രേക്ഷകരുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. തന്റെ സിനിമ വിശേഷങ്ങള്‍ മാത്രമല്ല വീട്ടു വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കെല്ലാം വലിയ ആരാധകവൃന്ദമാണ് ഉള്ളത്. മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്.

 

https://www.instagram.com/p/CHe-Zx7MqBE/

 

താരം ബൈക്കില്‍ ലൊക്കേഷനിലേക്കു പോകുന്ന ചിത്രമാണ് പങ്കുവച്ചത്. ജോലിയ്ക്ക് പോവുന്നത് കോളേജില്‍ പോവുന്നതു പോലെയാണ് എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഈ ചിത്രം താരം പങ്കുവെച്ചത്.

 

https://www.instagram.com/p/CHMg_7jszpa/

 

എന്നാൽ ചിത്രം വൈറലായതോടെ കമന്റുകളുമായി ആരാധകരുമെത്തി. ഇതില്‍ ഒരു ആരാധകന്റെ കമന്റും ചാക്കോച്ചന്‍ നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമായത്. ‘അതിന് താങ്കള്‍ കോളേജില്‍ പോയിട്ടുണ്ടോ’ എന്ന കമന്റാണ് പരിഹാസ രൂപേണ ഒരാള്‍ നല്‍കിയത്. ഇതിന് ‘വായ്‌നോക്കാന്‍ പോയിട്ടുണ്ടെന്നാണ്’ ചാക്കോച്ചന്‍ നല്‍കിയ മറുപടി. ചാക്കോച്ചന്റെ ഈ രസകരമായ കമന്റ് ആരാധകര്‍ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

https://www.instagram.com/p/CHH79tesQuI/

shortlink

Post Your Comments


Back to top button