Latest NewsIndiaNews

മറ്റേതൊരാള്‍ക്കും ലഭിച്ചതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ബിജെപിയും സംഘപരിവാറും തനിക്ക് നല്‍കിയിട്ടുണ്ട്; സുശീല്‍ കുമാര്‍ മോദി

പറ്റ്‌ന : തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ബിജെപിയും സംഘപരിവാറും എല്ലാം നല്‍കിയതായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി. 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍മറ്റേതൊരാള്‍ക്കും ലഭിച്ചതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടി തനിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഹാറില്‍ തര്‍കിഷോര്‍ പ്രസാദ് സിംഗിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് പ്രചരിച്ച അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുശീല്‍ കുമാര്‍ മോദിയുടെ പ്രതികരണം. സുശീല്‍ കുമാര്‍ മോദിയെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കുമെന്നും അദ്ദേഹത്തിന് പുതിയ ചുമതലകള്‍ നല്‍കാനാണ് സാദ്ധ്യതയെന്നുമായിരുന്നു വാര്‍ത്തകള്‍.

ഉത്തരവാദിത്വങ്ങള്‍ ഒഴിയാനും പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് പുതിയ ഉത്തരവാദിത്വവും ഏറ്റെടുക്കാനും തയ്യാറാണെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകനെന്ന തന്റെ സ്ഥാനം ആര്‍ക്കും എടുത്തുകളയാന്‍ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button