
ന്യൂഡൽഹി; പ്രധാനമന്ത്രി രാജ്യം കാത്തുസംരക്ഷിക്കുന്നവർക്കൊപ്പം ദീപാവലി ആഘോഷിക്കുമെന്ന് സൂചനകൾ . എല്ലാത്തവണത്തെയും പോലെ ധീരസൈനികർക്കൊപ്പമായിരിക്കും ഇത്തവണത്തെയും ദീപാവലി ആഘോഷം. നവംബർ 14 ന് ദീപാവലി ആഘോഷിക്കാൻ പടിഞ്ഞാറൻ അതിർത്തിയിൽ മോദി എത്തുമെന്നാണ് കരുതുന്നത്.
2014 ൽ അധികാരത്തിലെത്തിയത് മുതൽ എല്ലാ ദീപാവലി ആഘോഷങ്ങളും മോദി സൈനികരുടെ കൂടെയാണ് ചിലവഴിക്കുന്നത്. എല്ലാവരും സ്വന്തം കുടുംബത്തിനൊപ്പം ചിലവഴിക്കുമ്പോൾ താനും തന്റെ കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുന്നതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
കഴിഞ്ഞവർഷം ജമ്മു കാശ്മീരിൽ റജൗരി ജില്ലയിലെ നിയന്ത്രണ രേഖയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സേനക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്.
Post Your Comments