
കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വർദ്ധനവ് ഉണ്ടായിരിക്കുന്നു. പവന് 200 രൂപയാണ് ഇന്ന് ഉയർന്നിരിക്കുന്നത്. ഗ്രാം വില 25 രൂപ കൂടി 4745ല്‍ എത്തിയിരിക്കുന്നു.
രണ്ടു ദിവസം 37760ല്‍ തുടര്‍ന്ന പവന്‍ വില ഇന്ന് 37,960 ആയിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച് വില കുത്തനെ കുറഞ്ഞിരുന്നു. അതിനു ശേഷം ഇതു രണ്ടാം തവണയാണ് വില ഉയരുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതോടെയാണ് വിപണിയില്‍ സ്വര്‍ണവില കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ വില വന്‍തോതില്‍ ഇടിഞ്ഞിരുന്നു.
ഓഗസ്റ്റില്‍ രാജ്യാന്തര സ്വര്‍ണവില 2,070 ഡോളര്‍ വരെ ഉയര്‍ന്ന് റെക്കാഡിട്ടിരുന്നു. വില വൈകാതെ 1,750 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
Post Your Comments