തിരുവനന്തപുരം: സംസ്ഥാനത്ത് 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാലത്തിന് ആരംഭമാകുന്നു. ശബരിമലയില്‍ ഒരേ സമയം നാല് എസ്പിമാരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണം ഒരുക്കും. മണ്ഡല- മകര വിളക്കു കാലത്തു നാലു ഘട്ടമായാണു പൊലീസ് ക്രമീകരണം.
ദക്ഷിണ മേഖലാ ഐജിയും റേഞ്ച് ഡിഐജിയും മേല്‍നോട്ടം വഹിക്കും. കോവിഡ് കാലത്തു കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ശബരിമല ദര്‍ശന ക്രമീകരണം ഒരുക്കുക. ഞായറാഴ്ച മുതല്‍ നവംബര്‍ 30 വരെയുള്ള ആദ്യ ഘട്ടത്തില്‍ എസ്പിമാരായ ആര്‍. സുകേശന്‍, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് സന്നിധാനത്തു ചുമതല. കെ.എം. സാബുമാത്യു, കെ.എല്‍. ജോണ്‍കുട്ടി എന്നിവര്‍ക്കു പമ്പയുടെ ചുമതല നല്‍കി.
ഡിസംബര്‍ ഒന്നു മുതല്‍ 15 വരെയുള്ള രണ്ടാംഘട്ടത്തില്‍ ബി.കെ. പ്രശാന്തന്‍ കാണി, കെ.എസ്. സുദര്‍ശനന്‍ എന്നിവര്‍ക്കു സന്നിധാനത്തിന്റെയും കെ.കെ. അജി, എ. ഷാനവാസ് എന്നിവര്‍ക്കു പമ്പയുടെയും ചുമതലയുണ്ടാകും. ഡിസംബര്‍ 16 മുതല്‍ 31 വരെയുള്ള മൂന്നാഘട്ടത്തില്‍ എ.എസ്. രാജു, കെ.വി. സന്തോഷ് എന്നിവര്‍ക്കു സന്നിധനത്തിന്റെയും എം.സി. ദേവസ്യ, എസ്. ദേവമനോഹര്‍ എന്നിവര്‍ക്കു പമ്പയുടെയും ചുമതലയുണ്ടാകും.
ശബരിമല പൂങ്കാവന പ്രദേശം മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ച് ഉത്തരവായി . പെരുനാട്, കൊല്ലമുള വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നവംബര്‍ 12 മുതല്‍ 2021 ജനുവരി 20 വരെയാണ് മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്.
Post Your Comments