Latest NewsNewsEntertainment

അർണബിനു ജാമ്യം ലഭിച്ചത് ഇന്ത്യ വിരോധികൾക്ക് കനത്ത പ്രഹരമായി, പാൽഘറിൽ രണ്ടു ഹിന്ദു സന്യാസിമാരെ വധിച്ചത് ഭാരതീയർ മറന്നിട്ടില്ല, അവരുടെ ആത്മാക്കൾ പ്രവർത്തിച്ചു തുടങ്ങി; സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി കൃഷ്ണകുമാർ

വരും ദിവസങ്ങളിൽ ഇതൊരു കൊടുംകാറ്റാവും. അതിൽ പറന്നു പോകും ഈ തട്ടികൂട്ടിയ ക്രിമിനൽ സർക്കാർ

അർണബ് ​ഗോസ്വാമിക്ക് ജാമ്യം ലഭിയ്ച്ചത് സത്യത്തിന്റെ വിജയമാണെന്ന് നടൻ കൃഷ്ണകുമാർ . സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തന്റെ അഭിപ്രായം തുറന്ന് പറയ്ഞ്ഞത്.

സത്യം നിത്യം തുറന്നു പറയുന്നതിന് തടയിടാനും പിൻവാതിലിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങി നടത്തുന്ന അഴിമതികൾ മൂടാനും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമരംഗത്തെയും, ഭാരതത്തിലെ No.1 ചാനൽ ഉടമയായ അർണബിനെയും, റിപ്പബ്ലിക് ചാനലിനെയും എന്നന്നേക്കുമായി നിശബ്ദനാക്കാം എന്ന് വിചാരിച്ച മഹാരാഷ്ട്രയിലെ ത്രിമൂർത്തി പാർട്ടികൾ ചേർന്നുണ്ടാക്കിയ പാവ സർക്കാരിന്റെ സ്വപ്നം സുപ്രീം കോടതി പൊളിച്ചടുക്കിയെന്ന് താരം പറയുന്നു.

കുറിപ്പ് വായിക്കാം…

സത്യം നിത്യം തുറന്നു പറയുന്നതിന് തടയിടാനും പിൻവാതിലിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങി നടത്തുന്ന അഴിമതികൾ മൂടാനും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമരംഗത്തെയും, ഭാരതത്തിലെ No.1 ചാനൽ ഉടമയായ അർണബിനെയും, റിപ്പബ്ലിക് ചാനലിനെയും എന്നന്നേക്കുമായി നിശബ്ദനാക്കാം എന്ന് വിചാരിച്ച മഹാരാഷ്ട്രയിലെ ത്രിമൂർത്തി പാർട്ടികൾ ചേർന്നുണ്ടാക്കിയ പാവ സർക്കാരിന്റെ സ്വപ്നം സുപ്രീം കോടതി പൊളിച്ചടുക്കി.

അർണബിനു ജാമ്യം ലഭിച്ചു. ഇരട്ടി ശക്തനായി പുറത്തിറങ്ങിയ ആർണബിനെ ആയിരങ്ങൾ സ്വീകരിക്കാനെത്തി. ബീഹാർ ഇലക്ഷന് പിന്നാലെ തകർന്നടിഞ്ഞ ഇന്ത്യ വിരോധികൾക്ക് ഇതൊരു കനത്ത പ്രഹരം തന്നെ. ഇന്ത്യക്കായി, ഇന്ത്യക്കാർക്കായി സംസാരിച്ചാൽ സഹിക്കാനാവാത്ത ഷുദ്രശക്തികൾ കള്ള കേസിൽ കുടുക്കി നോക്കി.

ഇതിനു മുൻപ് ബോളിവുഡ് താര റാണി കങ്കണക്ക് നേരെ ആയിരുന്നു പ്രതികാര നടപടികൾ. അഗാടി സർക്കാർ കാങ്കണക്ക് മുന്നിൽ മുട്ട് മടക്കി.

ഇന്ന് അർണബിനു മുന്നിൽ വീണ്ടും മടക്കി.. പാൽഘറിൽ രണ്ടു ഹിന്ദു സന്യാസിമാരെ അതിക്രൂരമായി വധിച്ചത് ഭാരതീയർ മറന്നിട്ടില്ല. അവരുടെ ആത്മാക്കൾ പ്രവർത്തിച്ചു തുടങ്ങി. തിരിച്ചടികൾ ഒന്നൊന്നായി കിട്ടി തുടങ്ങി. ഇതൊരു ചെറിയ കാറ്റുമാത്രം..

വരും ദിവസങ്ങളിൽ ഇതൊരു കൊടുംകാറ്റാവും. അതിൽ പറന്നു പോകും ഈ തട്ടികൂട്ടിയ ക്രിമിനൽ സർക്കാർ. അർണബിനും റിപബ്ലിക് ചാനലിനും വിജയാശംസകൾ.

ഒരു മുൻ വാർത്താവായനക്കാരനായിരുന്ന എന്റെ ഒരു വികാരപ്രകടനമോ, വർഗ്ഗസ്നേഹമോ, എന്തായി കണ്ടാലും തെറ്റില്ല.. ഏവർക്കും നന്മകൾ ഉണ്ടാവട്ടെ. ഭാരത് മാതാ കീ ജയ്

shortlink

Related Articles

Post Your Comments

Related Articles


Back to top button