ലോക പ്രശസ്തമായ ഫുട്വെയര് മാഗസിനില്‍ ദുര്‍ഗാദേവിയായി വേഷമിട്ടതില്‍ ക്ഷമ ചോദിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ കാര്‍ഡി ബി. ചിത്രത്തിന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കാര്‍ഡി ക്ഷമ ചോദിച്ചെത്തിയിരിക്കുന്നത്.
റാപ്പർ കാര്‍ഡി ബി ഇന്ത്യന്‍ സംസ്കാരത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് വിമര്‍ശനമുയര്‍ന്നത്. പത്ത് കൈകളുള്ള ദുര്‍ഗാദേവിയോട് സാമ്യം തോന്നുന്നകാര്ഡി ബിയുടെ ചിത്രമാണ് മാഗസിന് കവര്‍ ആയി നല്‍കിയത്. കയ്യില്‍ ഒരുജോഡി ഷൂസും ഉണ്ടായിരുന്നത് വൻ വിവാദത്തിനാണ് വഴിയൊരുക്കിയത്.
മനപ്പൂർവ്വം ആരുടെയും സംസ്കാരത്തെ അപമാനിക്കാനായി ചെയ്ത പ്രവര്‍ത്തിയല്ല ഇതെന്ന് കാര്‍ഡി ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു. കഴിഞ്ഞത് മാറ്റാന്‍ തനിക്ക് സാധിക്കില്ല. പക്ഷേ ഭാവിയില്‍ താന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും- കാര്‍ഡി പറഞ്ഞു. ഇന്‍സ്റ്റഗ്രമില്‍ നിന്ന് ഈ ചിത്രം കാര്‍ഡി നീക്കം ചെയ്തു.
Post Your Comments