ന്യൂഡല്‍ഹി : ഇത്തവണ അയോധ്യയ്ക്ക് ദീപാവലി ഇരട്ടി മധുരമാണ്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായി. ഇതോടെ ദീപാവലിയോടനുബന്ധിച്ച് ദീപപ്രഭയാല്‍ വിസ്മയങ്ങള്‍ തീര്‍ക്കാനൊരുങ്ങുകയാണ് അയോധ്യ.ആഘോഷങ്ങളുടെ ഭാഗമായി 5,51,000 വിളക്കുകള്‍ തെളിയിച്ച് ഗിന്നസ് ബുക്കില്‍ റെക്കോര്‍ഡ് തീര്‍ക്കും.
Read Also : പതിവ് തെറ്റിച്ചില്ല, ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന് ദുബായ് ഭരണാധികാരി
അയോധ്യ നഗരത്തിന്റെ വിവധ ഭാഗങ്ങളും സരയൂ നദിക്കരയും ദീപങ്ങള്‍ തെളിയ്ക്കും. രാമക്ഷേത്ര നിര്‍മ്മാണ സ്ഥലത്ത് 21,000 വിളക്കുകള്‍ തെളിയിക്കും. വിവിധ ഭാഗങ്ങള്‍ ചിത്രീകരിക്കുന്ന 25 ശില്‍പ്പങ്ങളും നഗരത്തിലുടനീളം പ്രദര്‍ശിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറസ് വഴി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് പരിപാടികള്‍ നടത്തുന്നതെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments