Latest NewsNewsEntertainment

വെറും 18ആം വയസിൽ ആത്മീയ ആചാര്യനിൽ നിന്ന് നേരിട്ടത് കൊടിയ ദുരനുഭവങ്ങൾ; നടി അനുപ്രിയ

തന്റെ പതിനെട്ടാം വയസില്‍ ആത്മീയചാര്യനില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് പ്രമുഖ നടി അനുപ്രിയ ഗോയങ്ക. സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് തനിക്ക് രക്ഷപ്പെടാനായതെന്ന് നടി വ്യക്തമാക്കി.

വർഷങ്ങളായി കുടുംബവുമായി വളരെയധികം അടുത്ത് ബന്ധമുള്ളയാളായിരുന്നു ആത്മീയാചാര്യന്‍. അതുകൊണ്ട് തന്നെ അയാള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്തു. അയാള്‍ അനുചിതമായി പെരുമാറിയപ്പോള്‍ അങ്ങനെ ചിന്തിക്കാനെ കഴിഞ്ഞിരുന്നില്ലെന്നും അനുപ്രിയ പറയുന്നു.

അന്ന് പതിനെട്ടുവയസുള്ളപ്പോഴാണ് ആത്മീയാചാര്യനെ കണ്ടുമുട്ടുന്നത്. തന്റെ വീട്ടുകാര്‍ അയാളില്‍ ആഴത്തില്‍ വിശ്വസിച്ചിരുന്നു. താനും അയാളെ വിശ്വസിക്കാന്‍ തുടങ്ങിയിരുന്നു. അയാള്‍ പറയുന്ന കാര്യങ്ങള്‍ യുക്തമായതും ശരിയാണെന്നും വിശ്വസിച്ചു. അയാളുടെ അന്നത്തെ പെരുമാറ്റം എന്നെ നീണ്ടകാലം വേട്ടയാടി. എന്നാല്‍ ആ സാഹചര്യം മുതലെടുക്കാന്‍ താന്‍ അയാളെ അനുവദിച്ചില്ലെന്നും നടി.

shortlink

Post Your Comments


Back to top button