അടുത്തിടെ കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജയെ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിയുടെ ഈ നേട്ടത്തെ പ്രശംസിച്ചു കൊണ്ട് നടനും നിർമ്മാതാവുമായ ഫഹദ് ഫാസിൽ തൻ്റെ ഫെയ്സ്ബുക്ക് പേജിൻ്റെ പ്രൊഫൈല്‍ പിക്ചർ വോഗ് ഇന്ത്യയുടെ കവർ ചിത്രമാക്കി മാറ്റിയിരുന്നു. ഇത് വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കുമൊക്കെ വഴിവെയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോഴിതാ ഫഹദിനെ കുറിച്ചുളള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിജിൽ കുര്യാക്കോസ് എന്ന വ്യക്തി കുറിച്ച കുറിപ്പാണ് വൈറലായി മാറുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം…
ഇന്ന്‘ഫഹദ് എന്ത് കൊണ്ടാണ് ടീച്ചറുടെ അവാർഡ് ഫോട്ടോ പോസ്റ്റ് ചെയ്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ…?? അതിന് കാരണം ഫഹദിന്റെ രാഷ്ട്രിയം ആണ്…!!
പണ്ട് മഹാരാജാസിൽ പഠിക്കുന്ന കാലത്ത് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു ഫഹദ് എന്ന് ആർക്കെങ്കിലും അറിയുമോ…?? പിന്നീട് ഉപരിപഠനത്തിനു വേണ്ടി ചേർന്ന കോളജിൽ എസ് എഫ് ഐയുടെ ബാനറിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച ഫഹദിനെ അറിയുമോ ആർക്കെങ്കിലും..??
കൂടാതെ, അതൊക്കെ പോട്ടെ ഫഹദിന്റെ പിതാവ് ഫാസിൽ എറണാകുളം ലോക്കൽ കമ്മറ്റിയിൽ പ്രവർത്തിച്ച ചരിത്രം കൊച്ചിയിലെ പഴയ കമ്മി നേതാക്കളൊട് ചോദിച്ചാൽ മതി, പറഞ്ഞു തരും… പിന്നീട് സിനിമ മേഖലയിൽ തിരക്കിൽ ആയപ്പോൾ ലീവ് എടുത്ത് പോയ ആളാണ് ഫാസിൽ.. മമ്മുട്ടിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്ന ഫാസിലിന്റെ മകൻ തന്നെ അല്ലെ ഫഹദ് ഫാസിൽ…?? അത് കൊണ്ട് കൂടുതൽ ഒന്നും ആഘോഷിക്കേണ്ട കാര്യമില്ല ഇതിൽ…!!!’ എന്നാണ് കുറിപ്പിൽ പറയുന്നത്.
Post Your Comments