CinemaLatest NewsNews

എന്റെ പൊണ്ടാട്ടിക്കിത് അഞ്ചാം മാസം; അവളുടെ നല്ല ​ഗുണങ്ങൾ ഇതൊക്കെയാണ്.. പേളിയുടെ വിശേഷങ്ങൾ പങ്കുവച്ച് ശ്രീനിഷ് അരവിന്ദ്

സന്തോഷത്തോടെയിരിക്കുന്നു. ആരെക്കുറിച്ചും മോശം പറയുന്നത് അവള്‍ക്ക് ഇഷ്ടമില്ല

പ്രശസ്ത അഭിനേത്രി പേളി മാണിയും ശ്രിനിഷ് അരവിന്ദും കുഞ്ഞതിഥിയുടെ വരവിനായി നാളെണ്ണുകയാണ്. അടുത്തിടെയായിരുന്നു ഇരുവരും ഇതേക്കുറിച്ച്‌ പറഞ്ഞെത്തിയത്. ബിഗ് ബോസില്‍ വെച്ചായിരുന്നു ഇരുവരും ഒരുമിച്ച്‌ ജീവിക്കാനായി തീരുമാനിച്ചത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച്‌ പറഞ്ഞും താരദമ്പതികളെത്താറുണ്ട്.

സീരിയൽ സത്യ എന്ന പെണ്‍കുട്ടിയുമായി സജീവമാണ് ശ്രിനിഷ് അരവിന്ദ്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുരക്ഷനിര്‍ദേശങ്ങളെല്ലാം പാലിച്ചാണ് സീരിയല്‍ ചിത്രീകരണം നടത്തുന്നതെന്നായിരുന്നു ശ്രിനിഷ് അരവിന്ദ് പറഞ്ഞത്. സീരിയലിനായി പോയാലും പെട്ടെന്ന് തന്നെ പേളിക്ക് അരികിലേക്ക് തിരിച്ചെത്താനായി ആഗ്രഹിക്കാറുണ്ടെന്നും ശ്രീനിഷ്.

ഇന്ന് എന്നോട് എല്ലാവരും പൊണ്ടാട്ടിയെക്കുറിച്ചാണ് ചോദിക്കുന്നത്. പേളിക്ക് ഇപ്പോള്‍ അഞ്ച് മാസമായി. സുഖമാണ് അവള്‍ക്ക്, സന്തോഷത്തോടെയിരിക്കുന്നു. ആരെക്കുറിച്ചും മോശം പറയുന്നത് അവള്‍ക്ക് ഇഷ്ടമില്ല. അവളുടെ ആ ഗുണമാണ് തനിക്കേറെ പ്രിയപ്പെട്ടതെന്നും ശ്രിനിഷ് പറയുന്നു. പരിചയപ്പെട്ടപ്പോള്‍ മുതല്‍ ഇന്നുവരെ പേളി ഒരുപോലെയാണ്. സ്വഭാവത്തില്‍ മാറ്റങ്ങളൊന്നുമില്ലെന്ന് നേരത്തെ ശ്രീനിഷ് വ്യക്തമാക്കിയിരുന്നു.

അറിയാതെ ഞാന്‍ എന്തെങ്കിലും പരദൂഷണം പറഞ്ഞാല്‍ അവള്‍ എന്നെ വഴക്ക് പറയും. ശ്രീനിയുടെ സ്വഭാവം മാറിയല്ലോ എന്നൊക്കെ ചോദിക്കുമെന്നും ശ്രീനിഷ് പറയുന്നു. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെയാണ് അവള്‍ സുഹൃത്തുക്കള്‍ക്കായി നില്‍ക്കുന്നത്. അതൊക്കെ അവളില്‍ ഉള്ള നല്ല ഗുണങ്ങളാണെന്നും ശ്രീനി പറയുന്നു. പേളിയും ശ്രീനിയും മേഡ് ഫോര്‍ ഈച്ച്‌ അദറാണെന്നായിരുന്നു കുടുംബാംഗങ്ങളും ഒരുപോലെ പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button