ഭോപ്പാല്‍; ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ ഏറെ ഉറ്റുനോക്കപ്പെട്ടതാണ് മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പും. 28 മണ്ഡലങ്ങളിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. കേവലമൊരു ഉപതിരഞ്ഞെടുപ്പ് എന്നതിലുപരി സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ നിര്‍ണ്ണയിക്കുന്ന പോരാട്ടമായിരുന്നു സംസ്ഥാനത്ത് നടന്നത്.
തന്റെ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയോട് പകരം വീട്ടി അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലായിരുന്നു കമല്‍നാഥും കോണ്‍ഗ്രസും.
എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ തന്നെ തുടരുമെന്നാണ് സൂചനകൾ. മധ്യപ്രദേശിലെ 19 ജില്ലകളിലെ 28 നിയമസഭാ സീറ്റുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ 18 സീറ്റില്‍ ബിജെപിയും ഒന്‍പത് സീറ്റില്‍ കോണ്ഗ്രസുമാണ് ലീഡ് ചെയ്യുന്നത്.
read also: ബീഹാർ ഇലക്ഷൻ: ഇടതു പാര്‍ട്ടികള്‍ക്കു മികച്ച നേട്ടം, കോൺഗ്രസിന് തകർച്ച
അധികാരത്തിലേറി ഒന്നര വര്‍ഷത്തിനുള്ളില്‍ കോണ്ഗ്രസിനകത്ത് പിളര്‍പ്പുണ്ടാക്കിയാണ് ജ്യോതിരാതിദ്യ സിന്ധ്യ ബിജെപിയില്‍ ചേരുന്നത്. ഈ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിച്ച് കരുത്ത് കാണിക്കാന്‍ സിന്ധ്യയ്ക്ക് സാധിച്ചാല്‍ കേന്ദ്രമന്ത്രിസഭയില്‍ അദ്ദേഹത്തെ ചേര്‍ക്കാന്‍ ബിജെപി തയ്യാറായേക്കും എന്നാണ് സൂചന.
Post Your Comments