Latest NewsNewsEntertainment

കാണാൻ ട്രാന്‍സ്ജെന്‍ഡറിനെ പോലെയുണ്ടല്ലോ.! ഇതെന്താ മോഷണക്കേസില്‍ പൊലീസ് പിടിച്ച ബംഗാളി സ്ത്രീയെ പോലെ ഇരിക്കുന്നത്..;സൈബര്‍ അബ്യൂസിനും ബോഡി ഷെയ്‌മിങ്ങിനുമെതിരെ ആഞ്ഞടിച്ച് സിതാര കൃഷ്ണകുമാര്‍

സൈബര്‍ ആക്രമണം നടത്തുന്നവരോട് അങ്ങനെ ചെയ്യരുതെന്ന അപേക്ഷയുമായി ഗായിക സിതാര കൃഷ്ണ കുമാര്‍

മോശമായ രീതിയിൽ സൈബര്‍ ആക്രമണം നടത്തുന്നവരോട് അങ്ങനെ ചെയ്യരുതെന്ന അപേക്ഷയുമായി ഗായിക സിതാര കൃഷ്ണ കുമാര്‍. മകളോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രത്തിന് താഴെ വന്ന മോശം കമന്റുകള്‍ തന്നെ വളരെ വേദനിപ്പിച്ചുവെന്നും അതിനാലാണ് ഇക്കാര്യം പറയാനായി വന്നതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള തന്റെ വീഡിയോയിലൂടെ സിതാര പറയുന്നു.

ചില വേഷങ്ങളില്‍ ഉള്ള ഫോട്ടോ കാണുമ്ബോള്‍ എന്തൊരു ഐശ്വര്യമാണ്, എന്തൊരു മലയാളിത്തമാണ് എന്നൊക്കെ ആളുകള്‍ പറയാറുണ്ട് എന്നാല്‍ മറ്റ് ചിലപ്പോള്‍ ഇതെന്താണ് ഇങ്ങനെ ഒട്ടും വൃത്തിയില്ലാതെ എത്തിയിരിക്കുന്നതെന്നും ആളുകള്‍ പറഞ്ഞു കേള്‍ക്കാറുണ്ടെന്ന് സിത്താര പറയുന്നു. താനിപ്പോള്‍ ഒരു ഷൂട്ട് കഴിഞ്ഞ് വന്നിരിക്കുകയാണ്. ഒരു കാര്യം എല്ലാവരേയും കാണിച്ചു തരണം എന്നു തോന്നി എന്ന് പറഞ്ഞതിന് ശേഷമാണ് സിത്താര തന്റെ മേക്കപ്പ് എല്ലാം തുടച്ചുമാറ്റിയത്.

ഒരിക്കല്‍ തനിക്ക് ഏറ്റവും ഇഷ്ടപെട്ട ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഇതെന്താണൊരു വൃത്തികെട്ട കോലം, എന്താണ് ട്രാന്‍സ്ജെന്‍ഡറിനെ പോലെയുണ്ടല്ലോ,ഇതെന്താ മോഷണക്കേസില്‍ പൊലീസ് പിടിച്ച ബംഗാളി സ്ത്രീയെ പോലെ ഇരിക്കുന്നത്,റോഡ് സൈഡില്‍ ചപ്പാത്തിക്കല്ല് വില്‍ക്കുന്ന നോര്‍ത്ത് ഇന്ത്യക്കാരിയെ പോലെയുണ്ടല്ലോ തുടങ്ങിയ കമന്റുകളാണ് തനിക്ക് ലഭിച്ചത്. അവരും മനുഷ്യരാണെന്നും ഇങ്ങനെയൊക്കെ പറയുന്നത് തീര്‍ത്തും മോശമാണെന്നും സിത്താര പറഞ്ഞു. കണ്ട് കഴിഞ്ഞാലൊരു 50 പൈസ ഇട്ടുതരാന്‍ തോന്നുമല്ലോ ആക്രിപെറുക്കുന്നവരെ പോലെയുണ്ടല്ലോ തുടങ്ങിയ വര്‍ത്തമാനങ്ങള്‍ തന്നോട് പറയുന്നവരോട് ആക്രിപെറുക്കുക എന്നതൊക്കെ എപ്പോഴാണ് മോശം കാര്യമായത് എന്നും സിത്താര ചോദിക്കുന്നു.

ഒരു നിമിഷം കൊണ്ട് മാറി പോകാവുന്നതാണ് നമ്മുടെ രൂപം. പതിനായിരക്കണക്കിന് രൂപയുള്ള വസ്ത്രം ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അങ്ങനെ ചെയ്യരുതെന്ന് പറയുന്നില്ല. അവര്‍ അത് തന്നെ ചെയ്യണം. അതൊക്കെ വ്യക്തി സ്വാതന്ത്രമാണ്. പക്ഷെ ഇത് പറയുമ്ബോള്‍ ചുറ്റുമൊന്ന് നോക്കണം. നമ്മളോടായിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കണം. ആര്‍ക്കും നെഗറ്റീവ് ഇഷ്ടമില്ല. നമ്മളൊക്കെ മനുഷ്യരല്ലേ.നേരിട്ട് ആരും ഇങ്ങനെ പറയാറില്ല. പക്ഷെ ഫെയ്സ്ബുക്കിലൊക്കെ പറയാറുണ്ട്. മുഖമില്ലാത്ത ആളുകളാണ് പറയുന്നതെങ്കില്‍ പോട്ടെ എന്നു വെക്കാം. പക്ഷെ ഐഡന്റിറ്റിയുള്ളവര്‍ പറയുന്നത് ശരിയല്ല ഈയൊരു കാലത്ത് നെഗറ്റീവ് ആകാതെ ഉള്ള സമയം നമുക്ക് സന്തോഷമായി സമാധാനമായി ഇരിക്കാം എന്നും സിത്താര വ്യക്തമാക്കി.

ദൈര്‍ഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിലെ ജാള്യതയുണ്ടെന്നും എന്നാല്‍ ഇപ്പോഴെങ്കിലും ഇത് പറയണമെന്ന് തോന്നിയതായി സിത്താര വീഡിയോയ്‌ക്ക് അടിക്കുറിപ്പ് എഴുതി. മറ്റുതലക്കെട്ടുകളോടെ ഈ വീഡിയോ ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കില്‍ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ എന്ന് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരോട് സിത്താര പറയുന്നു.

shortlink

Post Your Comments


Back to top button