പ്രശസ്ത നടിയും മുൻ എംപിയുമായ എം. വിജയശാന്തി കോൺഗ്രസിൽ നിന്ന് രാജിവെയ്ക്കുമെന്ന് റിപ്പോർട്ടുകൾ. ബിജെപിയിലേക്ക് എന്നാണ് സൂചനകൾ പുറത്ത് വരുന്നത്.
കൂടാതെ ഇക്കാര്യം ഒരു കോൺഗ്രസ് നേതാവാണ് വെളിപ്പെടുത്തിയത്. നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ വിജയശാന്തി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും ഇത് ബിജെപിയുടെ വളർച്ചയ്ക്ക് കാരണമായെന്നും ഞായറാഴ്ച വിജയശാന്തി ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ ബിജെപിയിലാണ് വിജയശാന്തി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. 1998-ൽ മഹിളാ മോർച്ച സെക്രട്ടറിയായിരുന്നു. 2014-ലാണ് കോൺഗ്രസിൽ ചേർന്നത്.
Post Your Comments