ലണ്ടന്‍ : ബ്രിട്ടണില്‍ കൊറോണയുടെ രണ്ടാം വരവ് . ഇന്നലെ ബ്രിട്ടനില്‍ 21,350 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം, കഴിഞ്ഞ തിങ്കളാഴ്ച്ചയിലേതിനേക്കാള്‍ 12.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. മരണനിരക്ക് അഭൂതപൂര്‍വ്വമായി വര്‍ദ്ധിക്കുന്നത് ആശങ്കകള്‍ക്ക് ഇടനല്‍കുന്നുമുണ്ട്. പുതിയതായി രോഗം ബാധിക്കുന്നവരുടെ പ്രതിവാര ശരാശരി എണ്ണത്തിലും വര്‍ദ്ധനവ് ഇല്ലെന്നത്, രോഗവ്യാപനം നിയന്ത്രണാധീനമാകാന്‍ തുടങ്ങുന്നു എന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. അതായത്, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പേ രണ്ടാം വരവിന്റെ മൂര്‍ദ്ധന്യഘട്ടം താണ്ടിക്കഴിഞ്ഞിരുന്നു എന്നര്‍ത്ഥം. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന ആവശ്യമുയരുന്നത്.
read also :
പ്രതിദിന മരണസംഖ്യ 4000 ത്തില്‍ അധികമായി വര്‍ദ്ധിക്കുമെന്ന ശാസ്ത്രോപദേഷ്ടാക്കളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ ധൃതിപിടിച്ച് ബോറിസ് ജോണ്സണ് ലാക്ക്ഡൗണ്‍ നടപ്പിലാക്കിയത്.
Post Your Comments