Latest NewsNewsIndia

കുടുംബത്തിന് ഭാരമാകാന്‍ എനിക്ക് വയ്യ, പഠനമില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല; പ്ലസ് ടു പരീക്ഷയിലെ ഒന്നാംറാങ്കുകാരി ആത്മഹത്യ ചെയ്തു

ഐശ്വര്യയ്ക്ക് സാമ്ബത്തിക പ്രതിന്ധിയെ തുടര്‍ന്ന് ഹോസ്റ്റല്‍ ഒഴിയേണ്ടിവന്നിരുന്നു

ഹൈദരാബാദ്: ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതിവെച്ച് 19കാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഐശ്വര്യ റെഡ്ഡിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഡല്‍ഹി ലേഡി ശ്രീറാം കോളജിലെ ഗണിത ബിരുദ വിദ്യാര്‍ത്ഥിനികൂടിയായിരുന്ന ഐശ്വര്യയ്ക്ക് സാമ്ബത്തിക പ്രതിന്ധിയെ തുടര്‍ന്ന് ഹോസ്റ്റല്‍ ഒഴിയേണ്ടിവന്നിരുന്നു. ഈ വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നു സൂചന.

നവംബര്‍ 2നാണ് ഐശ്വര്യയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തെലങ്കാന പ്ലസ് ടു പരീക്ഷയില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ.

‘ എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല. കുടുംബത്തിന് ഭാരമാകാന്‍ എനിക്ക് വയ്യ. പഠനമില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല. എന്റെ മുന്നിലുള്ള ഒരേയൊരു വഴി ഇതാണ്’-ആത്മഹത്യ കുറിപ്പില്‍ ഐശ്വര്യ പറയുന്നു.

ഓട്ടോ മെക്കാനിക് ആയ ശ്രീനിവാസ് റെഡ്ഡിയുടെയും തയ്യല്‍ത്തൊഴിലാളിയായ സുമതിയുടെയും രണ്ട് മക്കളില്‍ ഇളയ കുട്ടിയാണ് ഐശ്വര്യ.

shortlink

Post Your Comments


Back to top button