KeralaLatest News

കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗത്തില്‍ കൂട്ടത്തല്ല്‌ , മണ്ഡലം പ്രസിഡന്റിന് പരുക്ക്

കൂട്ടത്തല്ലിനിടെ ഓഫീസിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കൂട്ടത്തല്ല് വിവാദമായതോടെ ഡിസിസി അധ്യക്ഷന്‍ ഇടപെട്ടു.

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂട്ടത്തല്ല്. തൃശൂര്‍ പറപ്പൂക്കരയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കൂട്ടത്തല്ലില്‍ കലാശിച്ചത്. കൂട്ടത്തല്ലിനിടെ ഓഫീസിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കൂട്ടത്തല്ല് വിവാദമായതോടെ ഡിസിസി അധ്യക്ഷന്‍ ഇടപെട്ടു.

മുന്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.അച്ചടക്കമില്ലാതെ പെരുമാറുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

read also:വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കു പോക്കിന് കോണ്‍ഗ്രസില്‍ ധാരണ

മണ്ഡലം പ്രസിഡന്റിന് കൂട്ടത്തല്ലില്‍ പരുക്കേറ്റു. അടിപിടിയുമായി ബന്ധപ്പെട്ട് ആറുപേരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ബൂത്ത് കമ്മിറ്റി ചേര്‍ന്നത്. ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ തീരുമാനിച്ചു എന്ന് ഒരു വിഭാഗം വാദിച്ചു.

ഇതോടെ തര്‍ക്കം രൂക്ഷമായി.മുന്‍ മണ്ഡലം പ്രസിഡന്റ് വിഭാഗമായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്‌തി അറിയിച്ച്‌ രംഗത്തെത്തിയത്. പിന്നീട് ഇരു കൂട്ടരും ചേരിതിരിഞ്ഞ് അടിച്ചു.പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button