Latest NewsIndia

ഹൈന്ദവ പിന്നോക്കക്കാരുടെ പേരില്‍ പണം തട്ടുന്ന പാസ്റ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടി : ആന്ധ്ര സർക്കാരിന് നിര്‍ദ്ദേശവുമായി കേന്ദ്രം

ഇരട്ട മത ഐഡന്റിറ്റി നിലനില്‍ക്കുന്നിടത്തെല്ലാം ക്രിസ്ത്യന്‍ പാസ്റ്റര്‍മാരുടെ ഹിന്ദു കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ന്യൂഡല്‍ഹി : ഹിന്ദു പട്ടികജാതി , ഒബിസി ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്‌ ദുരന്ത നിവാരണ ഫണ്ടിന്റെ കീഴില്‍ ഓണറേറിയം സ്വീകരിച്ച ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആന്ധ്രാസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി കേന്ദ്രം . കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ആന്ധ്ര സാമൂഹ്യക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കിയത് . ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറമാണ് ഇതു സംബന്ധിച്ച പരാതി കേന്ദ്ര സര്‍ക്കാരിനു കൈമാറിയത് .

അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍ അന്വേഷണ സമിതി രൂപീകരിക്കണമെന്നും നാഷണല്‍ ഷെഡ്യൂള്‍ഡ് ക്ലാസുകള്‍ക്കായുള്ള കമ്മീഷന്‍ , പിന്നാക്ക ക്ലാസുകള്‍ക്കുള്ള ദേശീയ സമിതി എന്നിവയ്ക്കും ലീഗല്‍ പ്രൊട്ടക്ഷന്‍ ഫോറം കത്തെഴുതി. ഒപ്പം അന്വേഷണം ആവശ്യപ്പെട്ട് ആന്ധ്ര ഗവര്‍ണര്‍ക്കും കത്തെഴുതി. ഇരട്ട മത ഐഡന്റിറ്റി നിലനില്‍ക്കുന്നിടത്തെല്ലാം ക്രിസ്ത്യന്‍ പാസ്റ്റര്‍മാരുടെ ഹിന്ദു കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ക്രിസ്ത്യന്‍ പാസ്റ്റര്‍മാരില്‍ നിന്നും ഇതിനകം വാങ്ങിയ തുക ഈടാക്കണമെന്നും എല്‍ആര്‍പിഎഫ് അഭ്യര്‍ത്ഥിച്ചു.ഹിന്ദു ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികളില്‍ ഒരു വലിയ ശതമാനമാണ് ഒറ്റത്തവണ ദുരിതാശ്വാസ ഓണറേറിയമായ പണം നേടിയെടുത്തതെന്നും കേന്ദ്ര സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലൂടെ ഒറ്റത്തവണ സര്‍ക്കാര്‍ ഓണറേറിയം ലഭിച്ച 29,841 ക്രിസ്ത്യന്‍ പാസ്റ്റര്‍മാരില്‍ 70% പേര്‍ക്കും എസ്‌സി / ഒബിസി ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് .ക്രിസ്ത്യാനികള്‍ എസ്‌സി / ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്‌ ആനുകൂല്യങ്ങള്‍ കൈക്കലാക്കിയതിനാല്‍ യഥാര്‍ത്ഥ എസ്‌സി / ഒബിസി ഗുണഭോക്താക്കള്‍ക്ക് പ്രയോജനം നഷ്ടപ്പെട്ടെന്ന് എല്‍‌ആര്‍‌പി‌എഫ് പറയുന്നു.

പ്രയാസങ്ങളും ദുരിതങ്ങളും അഭിമുഖീകരിക്കുന്ന ഇമാമുകള്‍, ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ എന്നിവരടങ്ങുന്ന എല്ലാ ‘മതസേവന പ്രവര്‍ത്തകര്‍ക്കും ആന്ധ്ര സര്‍ക്കാര്‍ കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ ഓണറേറിയം നല്‍കി. ഇതില്‍ 7000 ഇമാമുകള്‍, 29,841 പാസ്റ്റര്‍മാര്‍ എന്നിവര്‍ക്ക് ഒറ്റത്തവണ ഓണറേറിയത്തില്‍ 34 കോടി രൂപ നല്‍കി, അത് ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button