ലണ്ടൻ: ഇന്ത്യൻ ജനതയുടെ ആഘോഷമായ ദീപാവലിയെക്കുറിച്ച് പരാമർശം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രാജ്യത്തെ കൊറോണ സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹം ദീപാവലിയുടെ മഹത്വത്തെക്കുറിച്ച് പരാമർശിച്ചത്. അന്ധകാരത്തെ അകറ്റി വെളിച്ചം നൽകുന്ന ദീപാവലി സന്ദേശത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
കൊറോണ വ്യാപനം തടയാൻ രാജ്യത്തെ എല്ലാ ജനങ്ങളും ഒത്തുചേർന്നു പ്രവർത്തിക്കണമെന്ന് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. വലിയ വെല്ലുവിളികളാണ് വരാനിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. നിലവിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ നിന്നും മോചനമുണ്ടാകുമെന്നാണ് പ്രതീക്ഷ. നാം ഒറ്റക്കെട്ടായി വൈറസിനെ മറികടക്കും. തിന്മയുടെ മേൽ നന്മയും, അഞ്ജതയ്ക്ക് മേൽ അറിവും, അന്ധകാരത്തിന് മേൽ വെളിച്ചവും വിജയം നേടിയ ആഘോഷമായ ദീപാവലി നമ്മെ പഠിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.
രാക്ഷസനായ രാവണനെ തോൽപ്പിച്ച് സീതയും ഒന്നിച്ച് ഭഗവാൻ ശ്രീരാമൻ സ്വന്തം രാജ്യത്തിലേക്ക് മടങ്ങുന്നതിനിടെ ദശലക്ഷക്കണക്കിന് ദീപങ്ങളാണ് വഴികാണിക്കാനായി തെളിഞ്ഞത്. ഇതുപോലെ നമുക്കും വഴി കണ്ടെത്താം. ഇത് വിജയകരമായി നാം പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലണ്ടനിൽ രണ്ടാമതും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments