കേരളം കോവിഡ് കൈകാര്യം ചെയ്ത രീതിയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മരണസംഖ്യ കുറയ്ക്കാനാണ് സംസ്ഥാനം ആദ്യം മുതല്‍ ശ്രമിച്ചതെന്നും ഇപ്പോഴും കേരളത്തിന്റെ മോര്‍ട്ടാലിറ്റി റേറ്റ് 0.34ശതമാനമായി നിലനിര്‍ത്താന്‍ കഴിയുന്നത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും മന്ത്രി പറഞ്ഞു. പോസ്റ്റ് കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച എക്സ്പ്രസ് എക്സ്പ്രഷണ്‍സ് വെബ്ബിനാറില്‍ പങ്കെടുക്കവെ മന്ത്രി പറഞ്ഞു.
ഏതൊരു മഹാമാരിയുടെ കാലത്തും അതിന്റെ വ്യാപനത്തെയും പ്രത്യാഘാതത്തെയും കുറിച്ചും ആളുകളെ ബോധവവത്കരിക്കുകയാണ് ഏറ്റവും പ്രധാനം. അതാണ് കോവിഡ് കാലത്തെ വലിയ പാഠമെന്നും മന്ത്രി പറഞ്ഞു. എണ്‍പത് ശതമാനം ആളുകളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചത് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സഹായിച്ചെങ്കിലും 20 ശതമാനം പേര്‍ നിയന്ത്രണങ്ങള്‍ ഭേദിച്ചത് തിരിച്ചടിയായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments