തിരുവനന്തപുരം: നടന്‍ കമല്‍ഹാസന് ഇന്ന് 66 ആം ജന്മദിനമാണ് . ഇപ്പോഴിതാ ഉലക നായകന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രാജ്യത്തിന്‍റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയത്തോടെ നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. ഉലക നായകന് അറുപത്തിയാറാം ജന്മദിനമാണിന്ന്.
read also; ‘സന്തോഷം മാത്രമേയുളളൂ’; കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കെ ടി ജലീല്‍, ഗൺമാനെ ചോദ്യം ചെയ്തു
കഴിഞ്ഞ വര്‍ഷം കമല്‍ഹാസന്‍ രാമനാഥപുരം പരമകുടിയിലെ കുടുംബവീട്ടിലാണ് ജന്മദിനം ആഘോഷിച്ചത്. മക്കളായ ശ്രുതി ഹാസനും അക്ഷരാ ഹാസനും കമല്‍ ഹാസനൊപ്പം ജന്മദിനത്തില്‍ പങ്കെടുത്തിരുന്നു.
Post Your Comments