Latest NewsIndiaInternational

ജർമനിക്ക് പിന്നാലെ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഉല്‍പ്പാദനം മാറ്റാനൊരുങ്ങി ജപ്പാന്‍ കമ്പനികള്‍

വാഹനം, മെഡിക്കല്‍, ഇലക്‌ട്രോണിക്സ്, ഊര്‍ജമേഖലകള്‍ക്കുള്ള ഘടക നിര്‍മാതാക്കളാണ് സുമിഡ.

ഡല്‍ഹി: ജർമനിക്ക് പിന്നാലെ ചൈനയില്‍ നിന്ന് ജപ്പാന്‍ കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. ടയോട്ടാ സ്തൂഷോയ്ക്ക് കെമിക്കല്‍, അടിസ്ഥാന സൗകര്യവികസനം, ഭക്ഷ്യസംസ്‌കരണം എന്നീ മേഖലകളിലാണ് പ്രവര്‍ത്തനം. വാഹനം, മെഡിക്കല്‍, ഇലക്‌ട്രോണിക്സ്, ഊര്‍ജമേഖലകള്‍ക്കുള്ള ഘടക നിര്‍മാതാക്കളാണ് സുമിഡ.

ഇന്തോ-പസഫിക് മേഖലയില്‍ ജപ്പാന്‍, ഒസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അസംസ്‌കൃത വസ്തുകള്‍ നിര്‍മിക്കുന്നതിനായി സപ്ലൈ ചെയിന്‍ റീസീസൈലന്‍സിന് തുടക്കമിടാന്‍ തീരുമാനിച്ച്‌ രണ്ടു മാസം തികയും മുമ്പാണ് ഈ തീരുമാനം. ചൈനയുടെ വ്യവസായ മേഖലയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഈ നടപടികള്‍. ഭാവിയില്‍ കോവിഡ് വ്യാപനം പോലുള്ള താന്‍ പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ടാണ് നിര്‍മ്മാണ വിതരണ മേഖലയിലെ വൈവിധ്യവത്കരണ നയത്തിന്റെ ഭാഗമായുള്ള കമ്പനികളുടെ ഈ തീരുമാനം.

read also: ലോകരാജ്യങ്ങളില്‍ നിന്ന് ചൈനയ്ക്ക് വീണ്ടും തിരിച്ചടി, ചൈനയെ കയ്യൊഴിഞ്ഞ് ഇന്ത്യയിലേക്ക് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ വോണ്‍ വെല്ലെക്‌സ്; 300 കോടിയുടെ നിക്ഷേപം യോഗിയുടെ നാട്ടില്‍

ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് കമ്പനികള്‍ മറ്റു രാജ്യങ്ങളില്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. കെമിക്കല്‍ അടിസ്ഥാന സൗകര്യവികസനം ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിലുള്ള പ്രശസ്ത സ്ഥാപനമാണ് ടൊയോട്ടയുടെ അനുബന്ധ സ്ഥാപനമായ സ്തൂഷോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button