Latest NewsNewsEntertainment

ജീവിതത്തിൽ എന്നെങ്കിലും നേടിയെടുക്കണമെന്ന് കൊതിച്ച സ്വപ്നം പൂവണിഞ്ഞു; സന്തോഷം പങ്കുവച്ച് ഷിയാസ് കരീം

ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ഫിറ്റ്‌നെസ് സെന്റര്‍ തുടങ്ങുക എന്നത്

വമ്പൻ ഹിറ്റായി മാറിയ ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗ് രംഗത്ത് നിന്ന് എത്തിയ ഷിയാസിന് ബിഗ് ബോസിലൂടെ കൂടുതല്‍ അവസരങ്ങളും ലഭിച്ചു. ഇപ്പോള്‍ ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച ഒരു കാര്യം സാധിക്കാനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഷിയാസ്.

അടിപൊളി ഫിറ്റ്‌നസ് സെന്ററിനാണ് ഷിയാസ് തുടക്കം കുറിച്ചിരിക്കുന്നത്. എറണാകുളം അങ്കമാലിയില്‍ എസ് കെ ഫിറ്റ് ജിം ആന്‍ഡ് ന്യൂട്രീഷന്‍ എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇന്നലെയായിരുന്നു. ഷിയാസിന്റെ ഉമ്മയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. ഇക്കാര്യം കുറിപ്പിലൂടെ ഷിയാസ് ആരാധകർക്കായി പങ്കുവച്ചു.

ഷിയാസിന്റെ കുറിപ്പ് വായിക്കാം…..

എന്റെ ജീവിതത്തില്‍ നേടിയെടുക്കണം എന്ന് ആഗ്രഹിച്ച ഒരു സ്വപ്നം യാഥാര്‍ഥ്യമായി. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ഫിറ്റ്‌നെസ് സെന്റര്‍ തുടങ്ങുക എന്നത്. അതിന്റെ ഉദ്ഘാടനം എന്റെ ഉമ്മാന്റെ കൈകൊണ്ടുതന്നെ ആവുമ്പോള്‍ ആ സന്തോഷത്തിന്റെ മധുരം ഇരട്ടിയാണ്.

കൂടാതെ എന്റെ ഈയൊരു സ്വപ്നത്തിനെ സാക്ഷാത്കരിക്കാന്‍ ഒരുപാടുപേര്‍ ഒരുപാട് രീതിയില്‍ എന്നെ സഹായിച്ചു. അവര്‍ ഓരോരുത്തരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഉദ്ഘാടന വേളയില്‍ അവിടെ എത്തിച്ചേര്‍ന്ന എല്ലാരോടും എല്ലാത്തിനും കൂടെ നിന്നവരോടും എന്നും കടപ്പെട്ടിരിക്കും. തുടര്‍ന്നും ഈ സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു. നന്ദിയെന്നാണ് ഷിയാസ് കുറിച്ചത്.

shortlink

Post Your Comments


Back to top button