Latest NewsKerala

സിപിഎം കോട്ടയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പാട്ടും പാടി ജയിച്ച കാഞ്ചനയുടെ മൊയ്തീന്‍..

കാഞ്ചനമാലയുടെ അടുത്ത ബന്ധു സഖാവ് കെ.കെ ഉണ്ണിക്കുട്ടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മൊയ്തീന്റെ പിതാവ് ഉണ്ണിമോയീന്റെ അനുജന്റെ മകന്‍ ബിപി ഹുസനുമാണ് മൊയ്തീന് എതിരെ മത്സരിച്ചത്.

1979-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മുക്കം പഞ്ചായത്തിലെ കച്ചേരി വാര്‍ഡില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്തിയായി മത്സരിച്ച്‌ വിജയിച്ചിട്ടുണ്ട് ബിപി മൊയ്തീന്‍ . മൊയ്തീന്റെ പിതാവ് ബിപി ഉണ്ണിമൊയീന്‍ ആയിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്. സിപിഎം സ്ഥാനാര്‍ത്ഥിയായി കാഞ്ചനമാലയുടെ അടുത്ത ബന്ധു സഖാവ് കെ.കെ ഉണ്ണിക്കുട്ടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മൊയ്തീന്റെ പിതാവ് ഉണ്ണിമോയീന്റെ അനുജന്റെ മകന്‍ ബിപി ഹുസനുമാണ് മൊയ്തീന് എതിരെ മത്സരിച്ചത്.

read also: ‘ഇഡി എത്തുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു, അനൂപിന്റെ കാർഡ് ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഞങ്ങൾ നശിപ്പിക്കില്ലായിരുന്നോ..?’-ചാനല്‍ ചര്‍ച്ചയിലെ ബിനീഷ് കോടിയേരിയുടെ ഭാര്യാ മാതാവിന്റെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ, തെളിവ് നശിപ്പിച്ചെന്നും ആരോപണം

പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു മൊയ്തീനെതിരെ മത്സരിച്ച ഉണ്ണിക്കുട്ടി. ഉണ്ണിക്കുട്ടിയെ ജയിപ്പിക്കാന്‍ വേണ്ടി മൊയ്തീന്‍റെ പിതാവ് തന്നെയാണ് അനുജന്‍റെ മകനെ സംഘടന കോണ്‍ഗ്രസിനായി കളത്തിലിറക്കിയത്. ഒടുവില്‍ വോട്ടെണ്ണിയപ്പോള്‍ സിപിഎമ്മിന്റെ പാര്‍ട്ടി കോട്ടയില്‍ പാട്ടുംപാടി കാഞ്ചനമാലയുടെ സ്വന്തം മൊയ്തീന്‍ വിജയിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാത്രമല്ല നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും വരെ മത്സരിച്ചിട്ടുണ്ട് മൊയ്തീന്‍. രാഷ്ട്രീയ ജീവിതത്തില്‍ സജീവമായിരുന്ന മൊയ്‌തീന്‍ കച്ചേരി പഞ്ചായത്ത് അംഗമായിരിക്കുമ്പോഴാണ് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെടുന്നത്.

shortlink

Post Your Comments


Back to top button