പരിശോധനക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബിനീഷിന്റെ കുടുംബം. എന്‍ഫോഴ്സ്മെന്റിന്റെ റെയിഡിനിടെ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തത് കണ്ടിട്ടില്ലെന്ന് വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഇവര്‍. അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തത് കണ്ടിട്ടില്ലെന്ന് ബിനീഷിന്റെ ഭാര്യാമാതാവ് മിനിയും പറയുന്നു.
‘അങ്ങനെ ഒരു തെളിവ് അവിടെ ഉണ്ടെങ്കില്‍ ഞങ്ങള്‍ കത്തിച്ചു കളയില്ലേ?, എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ഉണ്ടാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അങ്ങനെയെങ്കില് ഞങ്ങള്‍ തെളിവുകള്‍ നേരത്തെ കത്തിച്ചു കളയില്ലേ എന്നാണ് മിനി ചോദിക്കുന്നത്. സ്വകാര്യ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്താണ് മിനി ഇക്കാര്യം പറഞ്ഞത്.അത്തരത്തിെലൊരു തെളിവ് വീട്ടിലുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ അത് കത്തിച്ചുകളയില്ലേ’ എന്ന് മിനി ചോദിക്കുന്നു. ഏതൊരാളും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കും.
അങ്ങനെ ഒരു കാര്‍ഡ് അവിടെ ഉണ്ടെങ്കില്‍ ഞങ്ങള്‍ അതെടുത്ത് കത്തിച്ചുകളഞ്ഞേനെ. റെയ്ഡ് ഉണ്ടാകുമെന്ന് മുന്‍പ് തന്നെ അവര്‍ അറിയിച്ചിരുന്നതാണ്. അതുകൊണ്ടാണ് പറയുന്നത് ഇത് അവര്‍ കൊണ്ടുവന്നതാണെന്ന്- മിനി വ്യക്തമാക്കുന്നു. ഇത് ബിനീഷിനു കുരുക്കവുമെന്നാണ് സൂചന. ഇതിൽ നിന്ന് പല തെളിവുകളും നശിപ്പിച്ചു കാണുമെന്നാണ് ഇഡിയുടെ കണക്കുകൂട്ടൽ.
അതുപോലെ തന്നെ വസ്തു പണയപ്പെടുത്തി ബിനീഷിന് 50 ലക്ഷം രൂപ ബിസിനസ് ചെയ്യാന്‍ സഹായിച്ചത് താനാണെന്നും മിനി പറയുന്നു. കഞ്ചാവ് ബിസിനസ് ചെയ്യാന്‍ ഏതേലും ഒരു മരുമകന് അമ്മായിയമ്മ പണം നല്‍കുമോ എന്ന് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ചോദിക്കുന്നുണ്ട്.അതേസമയം പരിശോധനക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും മാനസികപീഡനുമുണ്ടായെന്നും ബിനീഷിന്റെ ഭാര്യ റിനീറ്റ ആവര്‍ത്തിച്ചു പറയുന്നു.
ഉദ്യോഗസ്ഥര്‍ സേര്‍ച്ച് വാറണ്ടുമായാണെത്തിയത്. തന്നെയും ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ബാങ്ക് വിശദാംശങ്ങളെല്ലാം ചോദിച്ചു. മാനസികപീഡനമുണ്ടായെങ്കിലും ദേഹോപപദ്രവമുണ്ടായില്ലെന്നും റിനീറ്റ വ്യക്തമാക്കി. ഒപ്പിടാന്‍ വിളിപ്പിച്ചപ്പോഴാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തതെന്ന പേരില്‍ കാര്‍ഡിന്‍റെ കാര്യം പറയുന്നത്. ഒപ്പിടാന്‍ വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും റിനീറ്റ പ്രതികരിച്ചു.
Post Your Comments