KeralaLatest NewsNews

സംസ്ഥാനത്ത് ഉന്നതരുടെ ഉറക്കം കെടുത്തി ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്…. ഇടപാടുകളുടെ രേഖകളിലെ വിവരങ്ങള്‍ അനുസരിച്ച് സഭക്ക് പുറത്തേക്കും അന്വേഷണം : പ്രമുഖ ചാനലില്‍ യോഹന്നാന്‍ മുടക്കിയത് കണക്കില്‍പ്പെടാത്ത കോടികള്‍… ചാനല്‍ മേധാവിയുടെ വീട്ടിലും റെയ്ഡ് … റെയ്ഡ് വിവരങ്ങള്‍ കേന്ദ്രത്തിലേയ്ക്കും

പത്തനംതിട്ട: സംസ്ഥാനത്ത് ഉന്നതരുടെ ഉറക്കം കെടുത്തി ബിലീവേഴ്സ് ചര്‍ച്ച് റെയ്ഡ്…. ഇടപാടുകളുടെ രേഖകളിലെ വിവരങ്ങള്‍ അനുസരിച്ച് സഭക്ക് പുറത്തേക്കും അന്വേഷണം .പ്രമുഖ ചാനലില്‍ യോഹന്നാന്‍ മുടക്കിയത് കണക്കില്‍പ്പെടാത്ത കോടികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബിലിവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ നടക്കുന്ന ആദായ നികുതി റെയ്ഡ് രണ്ടാം ദിവസവും തുടരുകയാണ്.
സഭയുടെ കീഴില്‍ വിദേശ ഫണ്ട് സ്വീകരിച്ചതിലും നികുതി രേഖകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് പരിശോധന നടത്തുന്നത്.

Read Also : കോടിയേരി കുടുംബത്തിന്റെ പതനത്തിന് ആരംഭം … ബിനീഷിന്റെ അറസ്റ്റും മയക്കുമരുന്ന് ബന്ധവും കോടിയേരി ബാലകൃഷ്ണന്‍ ഒറ്റയ്ക്ക് നേരിടണമെന്ന് പാര്‍ട്ടിയുടെ കര്‍ശന വ്യവസ്ഥ : തെരഞ്ഞെടുപ്പ് കാലത്ത് ബിനീഷ് കോടിയേരിയുടെ കേസ് പാര്‍ട്ടിയെ തളര്‍ത്തും… പതനം മുന്നില്‍കണ്ട് സിപിഎം

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന റെയ്ഡിന് കൊച്ചിയിലെ മേഖല ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്.ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയാണ് തിരുവല്ലയിലെ ബിലിവേഴ്സ് ചര്‍ച്ച് ആസ്ഥാനത്തടക്കം സംസ്ഥാനത്തെ 40 കേന്ദ്രങ്ങളില്‍ റെയ്ഡ് തുടങ്ങിയത്.

റെയ്ഡില്‍ നിര്‍ണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ബിഷപ്പ് കെ. പി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരും.

സഭയുടെ ബെനാമി സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. യോഹന്നാന്‍ പണം നിക്ഷേപിച്ചുവെന്നു കരുതുന്ന മംഗളം ടെലിവിഷന്‍ ചാനലിന്റെ മേധാവി ആര്‍ അജിത്ത്കുമാറിന്റെ വസതി എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു.

ഇന്നലെ തിരുവല്ലയില്‍ നിന്നടക്കം റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ നിന്നും നിര്‍ണായക വിവിരങ്ങള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇ.ടി ഉദ്യോഗസ്ഥര്‍. കൂടാതെ ബാങ്ക് അക്കൌണ്ടുകളുമായി ബന്ധപ്പെട്ട രേഖകളും ഇലകട്രോണിക്സ് ഡാറ്റാകളും പ്രത്യേകം പരിശോധിക്കാനും ഇ.ടി തയ്യാറെടുക്കുകയാണ്.

വടക്ക് – കിഴക്ക് സംസ്ഥാനങ്ങളിലും വിദേശത്തും വേരുകളുള്ള ബിലിവേഴ്സ് സ്ഥാപനങ്ങളിലെ പരിശോധന കേന്ദ്രതലത്തിലെ ഉദ്യോഗസ്ഥരും വിലയിരുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button