CinemaLatest NewsNews

മാരിക്കൂടിനുള്ളിൽ പാടും മാടപ്രാവേ.. കൺമണിയെ കാണാൻ വായോ….താര റാണി തബുവിനിന്ന് ജൻമദിനം

താര സുന്ദരി തബുവിന്റെ 50ാം പിറന്നാളാണ് ഇന്ന്, താരത്തിന് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും എത്തുന്നുണ്ട്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടികൂടിയാണ് തബു.

മലയാളത്തിൽ കാലാപാനി എന്ന സിനിമയിലെത്തിയ താര സുന്ദരിയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. അതി മനോഹരമായ ചിത്രത്തിലെ പാട്ടുകളടക്കം വമ്പൻ ഹിറ്റായി മാറി.

ഇന്നും മലയാളികൾ മൂളി നടക്കുന്ന മാരിക്കൂടിനുള്ളിൽ, ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ എന്നീ സൂപ്പർ ഹിറ്റ് ​ഗാനങ്ങളിലും വേഷമിട്ടത് തബുവാണ്.

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുമ്പോഴും , ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയായി മനം കവരുകയാണ് നടി തബു. സോഷ്യൽ മീിയയിലടക്കം വൻ ജനപ്രീതിയുള്ള താരമാണ് തബു.

shortlink

Post Your Comments


Back to top button