സ്ഫടികം എന്ന ഒറ്റ ചിത്രത്തിലൂടെ വില്ലന്മാരിൽ ശ്രദ്ധേയനായ നടനാണ് ജോർജ്ജ്. ഇന്ന് എഴുപത്തിയൊന്നിന്റെ നിറവിലാണ് താരം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെക്കുറിച്ചു തുറന്നു പറയുകയാണ് താരം. മുറിയിൽ അടച്ച് മറഞ്ഞിരിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ എന്ന് താരം പറയുന്നു. നാലു വർഷം മുൻപ് കിഡ്നി മാറ്റിവയ്ക്കൽ സർജറി കഴിഞ്ഞതാണ്. അത് സക്സസ് ആയിരുന്നു . മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോർജ്ജ് പറയുന്നു.
”കോവിഡ് കാലമായതുകൊണ്ടു ഇപ്പോൾ ഓഫറുകളൊന്നും സ്വീകരിക്കേണ്ട എന്നാണ് തീരുമാനം. നാലു വർഷം മുൻപ് കിഡ്നി മാറ്റിവയ്ക്കൽ സർജറി കഴിഞ്ഞതാണ്. അത് സക്സസ് ആയിരുന്നു. ഇപ്പോൾ മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. അതിനു ശേഷം അഭിനയിച്ചു തുടങ്ങിയിരുന്നു, പക്ഷെ ഇപ്പോൾ അധികം പുറത്തിറങ്ങാതെ ഇരിക്കുന്നതാണ് നല്ലതു എന്ന് തോന്നുന്നു. കുട്ടികൾ സമ്മതിക്കുന്നില്ല, അസുഖം വരാതെ ഇരിക്കുക എന്നതാണല്ലോ ഇപ്പോൾ പ്രധാനം. വിനയന്റെ ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്, അത് ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും. അപ്പോഴേക്കും കോവിഡ് കുറഞ്ഞു തുടങ്ങും എന്ന് കരുതുന്നു. ഒരു സിനിമ അഭിനയിച്ചു പൂർത്തിയാക്കിയിട്ടുണ്ട്. റിലീസിംഗ് തീയതി തീരുമാനിച്ചിട്ടില്ല. ” താരം പങ്കുവച്ചു
Post Your Comments