ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയുമായി നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷി. ആലുവ ഈസ്റ്റ് പൊലീസ് മീനാക്ഷിയുടെ പരാതിയിന്‍മേല്‍ എഫ്.ഐ.ആര്‍ ഇട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ കേസെടുത്തു.
2020 ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്നതെന്ന് പൊലീസ് പറയുന്നു.മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസ്സിലായത് എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെ വ്യാജവാര്‍ത്തകള്‍ ചമച്ച് ദിലീപിനെയും മകളെയും അപകീര്‍ത്തിപ്പെടുത്തി. മലയാളി വാര്‍ത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോന്‍ എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ക്കുമെതിരെയാണ് പൊലീസ് കേസ്.
ഒക്ടോബര്‍ 28-നാണ് മീനാക്ഷി പൊലീസിൽ പരാതി നൽകിയത്. എന്നാൽ നേരിട്ട് കേസെടുക്കാന്‍ കഴിയാത്ത കുറ്റകൃത്യമായതിനാല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുവാദത്തോടെ കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
Post Your Comments