Latest NewsKeralaIndia

കോടിയേരി സ്ഥാനമൊഴിയുമോ? എ കെ ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ സി പി എം നേതാക്കളുടെ അടിയന്തര യോഗം

എ കെ ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ സി പി എം നേതാക്കളുടെ അടിയന്തര യോഗം നടക്കുന്നു. ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി തുടങ്ങിയവര്‍ കൂടിക്കാഴ്‌ച നടത്തുന്നത്.

എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന വാര്‍ത്തകള്‍ തള്ളിയ പി.ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ബിനീഷിനെതിരായ കേസിന്റെ പേരില്‍ കോടിയേരിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം എല്‍ ഡി എഫിലെ മറ്റ് കക്ഷി നേതാക്കളും എ കെ ജി സെന്ററിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം.

read also: പുലിയെ വെറും കൈകൊണ്ടു നേരിട്ടു പതിമൂന്നുകാരന്‍; ഗുസ്തി കുടുംബത്തിൽ നിന്നുള്ള ബാലൻ സര്‍വശക്തിയുമെടുത്ത് പുലിയുടെ മുഖത്ത് ഇടിച്ചു, ഒടുവിൽ

മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് അല്‍പ്പം മുമ്പാണ് അവസാനിച്ചത്. ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും സി പി എമ്മിന് കടുത്ത തലവേദന സൃഷ്‌ടിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ പാര്‍ട്ടിയുമായും സര്‍ക്കാരുമായും ബന്ധപ്പെട്ടവര്‍ക്കിടയില്‍ അന്വേഷണം വേഗത്തിലാക്കുന്നതിന് പിന്നാലെയാണ് അടിയന്തര യോഗം ചേരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button