വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് പുരോഗമിക്കുന്നതിനിടെ വിജയിച്ചാല്‍ താന്‍ ആദ്യം അമേരിക്കയിൽ നടപ്പിലാക്കുന്ന തീരുമാനം പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്. ട്രംപിന്റെ തെറ്റായ നയങ്ങള്‍ തിരുത്തുമെന്ന് വ്യക്തമാക്കിയ അദ്ദേഹം പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ നടപടി റദ്ദാക്കുമെന്നും പ്രഖ്യാപിച്ചു. 77 ദിവസത്തിനുള്ളില്‍ ഉടമ്പടിയിലേക്ക് തിരികെ കയറുമെന്നും ട്വീറ്റ് ചെയ്തു.
Read Also: അമേരിക്ക ഇനി ജോ ബൈഡന്റെ കൈകളിലോ; വേണ്ടത് 7 വെർച്വൽ വോട്ടുകൾ
അതേസമയം, തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. തപാല്‍ വോട്ടില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രംപ് സുപ്രീം കോടതിയെ സമീപിച്ചു. ട്രംപ് കോടതിയെ സമീപിച്ചതോടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകുമെന്നാണ് സൂചന. അതേസമയം നിലവില്ജോ ബൈഡന് വിജയത്തിനരികെയാണ്.
Post Your Comments