KeralaLatest NewsNews

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ കൂട്ടത്തല്ല് ; മണ്ഡലം പ്രസിഡന്റ് ആശുപത്രിയില്‍

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ഭാരവാഹികള്‍ തമ്മില്‍ കൂട്ടത്തല്ല്. തിരുവനന്തപുരം തമ്പാനൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ആണ് ഐ, എ വിഭാഗങ്ങള്‍ തമ്മിലടിച്ചത്. മണ്ഡലം പ്രസിഡന്റ്് പി കെ വിജയകുമാറിനു തലക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ കൗണ്‍സിലറും ഐ വിഭാഗം നേതാവുമായ ഹരികുമാര്‍ ആണ് ആക്രമിച്ചതെന്നാണ് എ വിഭാഗത്തിന്റെ ആരോപണം.

തമ്പാനൂര്‍ വാര്‍ഡിലേക്ക് എ വിഭാഗം സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശച്ചതിനെ തുടര്‍ന്നാണ് മുന്‍ കൗണ്‍സിലറും ഐ വിഭാഗം നേതാവുമായ ഹരികുമാര്‍ എതിര്‍ത്തത്. ഇതാണ് പിന്നീട് കൂട്ടത്തലിലേക്ക് നയിച്ചത്. അതേസമയം പ്രകോപനമില്ലാതെയാണ് ഹരികുമാര്‍ ആക്രമിച്ചതെന്ന് എ വിഭാഗം ആരോപണമുയര്‍ത്തുന്നുണ്ട്. എന്നാല്‍ താന്‍ ആരെയും ആക്രമിച്ചിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം പിന്നീട് മതിയെന്നുമാണ് താന്‍ പറഞ്ഞതെന്നും ഹരികുമാര്‍ പറഞ്ഞു. ഓട്ടത്തിനിടെയാണ് മണ്ഡലം പ്രസിഡന്റിന് പരിക്കേറ്റതെന്ന് ഹരികുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button