കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാള്‍ സ്വദേശികളുടെ ആറു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേപ്പാളി സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. രക്ഷിതാക്കള്‍ പുറത്ത് പോയപ്പോളാണ് സംഭവം. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. 15 ാം വാര്‍ഡില്‍ മാളൂര്‍മ്മല്‍ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. ക്വാറിയില്‍ ജോലി ചെയ്യുന്ന കുടുംബത്തിലുള്ള കുട്ടിയാണ് ക്രൂരലൈംഗിക പീഡനത്തിനിരയായത്. ആറു വയസുകാരിയെ കൂടാതെ മൂന്നര, ഒന്നര വയസുകാരായ രണ്ടു ആണ്‍കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടച്ചുറപ്പില്ലാത്ത ചെറിയ വീടിന്റെ വരാന്തയില്‍ ഇരുന്ന കുട്ടികളുടെ കരച്ചില് കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
സംഭവസമയം രക്ഷിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.രാത്രി ഒമ്പതരയോടെ കുട്ടിയുടെ അമ്മ വീട്ടില്‍ നിന്ന് പുറത്തേക്ക് പോവുന്നത് കണ്ടതായി പ്രദേശവാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ സമീപത്തെ വീട്ടില്‍ പോയ സമയത്ത് അവരെ കൂട്ടാനായി അച്ഛനും പോയിരുന്നു. ഇരുവരും തിരിച്ചെത്തിയപ്പോളാണ് കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. ഈ സമയം കുഞ്ഞിന്റെ രണ്ടു സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു.
രക്ഷിതാക്കള്‍ സമീപത്തെ വീട്ടില്‍ ആയിരുന്ന സമയത്തു പീഡനം നടന്നതായാണ് പൊലീസ് പറയുന്നത്. ഈ സമീപത്തു കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് സ്ഥലത്തുണ്ടായിരുന്നതായി ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. വടകര റൂറല്‍ എസ്പി ശ്രീനിവാസ് താമരശ്ശേരി ഡിവൈ.എസ്പി പ്രിഥിരാജ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments