തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ പൂട്ടന്‍ ഉറപ്പിച്ച് ഇഡി. ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള ആറിടങ്ങളിലാണ് സംസ്ഥാനത്ത് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തും കണ്ണുരൂപമായാണ് റെയ്ഡ് നടക്കുന്നത്. ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുടെ കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. രാവിലെ ബിനീഷിന്റെ വീട്ടിലെത്തിയ ഇ.ഡി സംഘം വീട് തുറന്ന് പരിശോധന നടത്തി. തുടര്‍ന്ന് സ്റ്റാച്യുവിലെ ചിറക്കുളം റോഡിലെ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തില്‍ പരിശോധന നടത്തി. 2009-ല്‍ ആണ് സ്ഥാപനം തുടങ്ങിയത്. എട്ടംഗ സംഘമാണ് സ്ഥലത്തെത്തിയത്. പൊലീസ് ഏര്‍പ്പെടുത്തിയ വാഹനത്തിലെത്തിയ സംഘത്തിന് സിആര്‍പിഎഫ് ജവാന്മാര് സുരക്ഷയും ഒരുക്കിയിരുന്നു.
എന്നാൽ ചെന്നൈ ആസ്ഥാനമായ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തില്‍ ആനന്ദ് പത്മനാഭന്, മഹേഷ് വൈദ്യനാഥന് എന്നിവര്‍ ഡയറക്ടറെന്നാണ് ഇവരുടെ വെബ് സൈറ്റ് വ്യക്തമാക്കുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സൂചന. തിരുവനന്തപുരത്തെ കാര്‍പാലസ് എന്ന സ്ഥാപനത്തിലും റെയ്ഡ് നടക്കുന്നുണ്ട്. ഇതിന് പുറമെ ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന അരുണ്‍ വര്‍ഗീസ്, അബ്ദുള്‍ ജാഫര്‍,അബ്ദുള്‍ ലത്തീഫ് എന്നിവരുടെ വീടുകളിലും റെയ്ഡുണ്ട്. ക്രിക്കറ്റ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് അനസിന്റെ ധര്‍മടത്തെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
Read Also: ഓൺലൈൻ ചൂതാട്ട പരസ്യവലകൾ; കോഹ്ലിക്കും തമന്നയ്ക്കും ഹൈക്കോടതി നോട്ടിസ്
തിരുവനന്തപുരത്തെ യു.എ.എഫ്.എക്സ്. സൊല്യൂഷന്‍സ്, കാര്‍ പാലസ്, കാപിറ്റോ ലൈറ്റ്സ്, കെ.കെ. റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇഡി അറിയിച്ചിരുന്നു. ബിനീഷിന്റെ ബിനാമിയായി കൊച്ചിയിലും ബെംഗളൂരുവിലും ഇവന്റ് മാനേജമെന്റ് കമ്ബനികളുണ്ടെന്നും മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമാണ് നിലവില്‍ ഇവയുടെ ഡയറക്ടര്‍മാരെന്നും ഇ.ഡി ആരോപിക്കുന്നു. ഈ രണ്ട് കമ്ബനികള്‍വഴി വലിയ തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന് ഇ.ഡി. വ്യക്തമാക്കി. ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചതിനും മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടില്‍ സഹായിച്ചതിനുമുള്ള മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി. പറയുന്നുണ്ട്.
5.17 കോടിയുടെ കള്ളപ്പണ ഇടപാട് 2012 മുതല്‍ 2019 വരെ ബിനീഷ് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതിന്റെ രേഖകള്‍ ബാങ്കുകളില്‍ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെ വസതിയിലും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്താനുമാണ് എട്ടംഗ ഇ.ഡി സംഘം ബംഗളൂരുവില്‍ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ബിനാമിയിടപാടുകള്‍ ബിനീഷ് വെളിപ്പെടുത്താത്ത സാഹചര്യത്തില്‍, സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇ.ഡി നടപടിയെടുത്തേക്കും. കര്‍ണാടക പോലീസും സി ആര് പി എഫും ഇഡിക്കൊപ്പം പരിശോധനക്ക് എത്തിയി്ടുണ്ട്. മരുതംകുഴിയിലെ വീട്ടില്‍ നിലവില്‍ കോടിയേരി ബാലകൃഷ്ണനും കുടുംബവും ഇല്ല. മയക്കുമരുന്ന് കേസില്‍ ബിനീഷ് കുടുങ്ങിയതിന് പിന്നാലെ കോടിയേരിയും കുടുംബവും എ കെ ജി സെന്ററിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന സി പിഎമ്മിന്റെ അധീനതയിലുള്ള ഫ്ളാറ്റിലേക്ക് മാറുകയായിരുന്നു.
എന്നാൽ ആദായനികുതി വെട്ടിപ്പ് നടത്തിയതിന് ബിനീഷിനെതിരെ പുതിയ കേസെടുത്തേക്കും. ഓരോ വര്‍ഷവും സമര്‍പ്പിച്ച റിട്ടേണില്‍ ശരാശരി 40ലക്ഷത്തിനു മുകളില്‍ വ്യത്യാസമുണ്ടായി. ബാങ്കിടപാടുകളുടെ രേഖകള്‍ പരിശോധിച്ച് ഇ.ഡി തയ്യാറാക്കിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നാലെ, ആദായനികുതി ഉദ്യോഗസ്ഥര്‍ ഇ.ഡി ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ശംഖുംമുഖത്തെ ഓള്‍ഡ് കോഫീ ഹൗസ് റസ്റ്റോറന്റ്, യു.എ.ഇ കോണ്‍സുലേറ്റിലെ വിസാ സ്റ്റാമ്ബിങ് ഇടപാടുകള്‍ നടത്തുന്ന യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ്, കേശവദാസപുരത്തെ കാര്‍ പാലസ്, കാപിറ്റോ ലൈറ്റ്സ്, കെകെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളും ബിനീഷിന്റെ ബിനാമി കമ്പനികളാണോയെന്ന് ഇ.ഡി അന്വേഷിക്കുന്നുണ്ട്.അനധികൃത ഇടപാടുകളിലുള്ള 5.17കോടി, ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ചതാണെന്ന് ഇ.ഡി കോടതിയില്‍ നല്കിയ റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. ഇത് ബിനീഷ് ആദായനികുതി വകുപ്പിന് നല്കിയ കണക്കുമായി ഒത്തുപോകുന്നില്ല.
Post Your Comments