പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ മസ്ജിദിനു നേരെ അജ്ഞാതരുടെ ആക്രമണം. രക്തം കലര്‍ന്ന രണ്ട് പന്നികളുടെ തലകള്‍ പള്ളിവളപ്പിൽ ഉപേക്ഷിച്ചതായി അധികൃതര്‍ അറിയിച്ചതായി ഡെയിലി സഭ റിപ്പോർട്ട് ചെയ്തു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഒയിസിലെ കോമ്ബിഗെന് നഗരത്തിലെ ഗ്രാന്‍ഡ് മസ്ജിദിലാണ് അക്രമി സംഘം പന്നികളുടെ തലകള്‍ ഉപേക്ഷിച്ചതെന്ന് കോമ്പിഗെനിലെ തുര്‍ക്കിഇസ്ലാമിക് യൂനിയന്‍ ഫോര്‍ റിലീജിയസ് അഫയേഴ്സ് (ഡിഐടിഐബി) തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
Read Also: വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു
എന്നാൽ സംഭവത്തെ അപലപിച്ച പള്ളി മാനേജ്മെന്റ് പോലിസില്‍ പരാതി നല്കി. ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് മുസ്ലിം ഫെയ്ത്ത് പള്ളി മാനേജ്മെന്റിനും മുസ് ലിം സമൂഹത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അറിയിച്ചു. പസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ വിവാദ പ്രസ്താവനകളെ തുടര്‍ന്ന് ഫ്രാന്‍സില്‍ മുസ്ലിം വിരുദ്ധ വികാരം ശക്തിപ്രാപിക്കുന്നതിനിടെയാണ് സംഭവം. ഇസ്ലാം പ്രതിസന്ധി നേരിടുന്ന മതമാണെന്ന് പ്രസ്താവിച്ച മക്രോണ്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന കാര്‍ട്ടൂണുകളെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
Post Your Comments