Latest NewsKeralaNews

‘സവർണ സംവരണം ഒരു സംഘപരിവാർ അജണ്ട’; മുഖ്യമന്ത്രിയോട് ചന്ദ്രശേഖർ ആസാദ്

മലയാളത്തിൽ ട്വീറ്റ് ചെയ്താണ് കേരള സർക്കാരിനോട് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ട്വിറ്റ്. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് ചന്ദ്രശേഖർ ആസാദ് ട്വിറ്റ് ചെയ്തത്. മലയാളത്തിൽ ട്വീറ്റ് ചെയ്താണ് കേരള സർക്കാരിനോട് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.‘സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്.

http://

ഇത്തരം സവർണ സംവരണം ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക.’ ആസാദ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്താണ് ആസാദിന്റെ ട്വീറ്റ്. ഇതിനിടെ സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം ഒക്ടോബർ 23ന് പ്രാബല്യത്തിലായി.

Read Also: പ്രവാചകനെ നിന്ദിക്കുന്നവരെ കൊല്ലുക എന്ന് അല്‍-ഖ്വയ്ദ; നിലപാടില്‍ അയവു വരുത്താതെ ഇമ്മാനുവല്‍ മാക്രോണ്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button