മുംബൈ: അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ പിടിയിലായ സംഭവത്തില്‍ മുംബൈ പോലീസിന് ലഭിച്ചത് നിര്‍ണായക തെളിവുകള്‍. സംഭവത്തില്‍ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിനും ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എഐഎംഐഎമ്മിന്റെ രണ്ട് എംഎല്‍എമാരുടെ ലെറ്റര്‍ ഹെഡുകള്‍ ബംഗ്ലാദേശ് കുടിയേറ്റക്കാരുടെ പക്കല്‍ നിന്നും ലഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു.
വ്യാജരേഖകള്‍ക്ക് പുറമെയാണ് രണ്ട് എഐഎംഐഎം എംഎല്‍എമാരുടെ ലെറ്റര്‍ ഹെഡുകള്‍ അനധികൃത കുടിയേറ്റക്കാരുടെ പക്കല്‍ നിന്നും ലഭിച്ചിരിക്കുന്നത്. മുഫ്തി മുഹമ്മദ് ഇസ്മയില്‍, ഷെയ്ക്ക് ആസിഫ് ഷെയ്ക് റഷീദ് എന്നീ എംഎല്‍എമാരുടെ ലെറ്റര്‍ ഹെഡുകളാണ് പോലീസിന് ലഭിച്ചത്. ഇവര്‍ക്ക് പുറമെ, അഞ്ച് എംഎല്‍എമാരുടെ ലെറ്റര്‍ ഹെഡുകളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
read also: ബംഗാളിൽ നിന്ന് ഒരു അൽഖ്വയ്ദ ഭീകരൻ കൂടി പിടിയിൽ , അറസ്റ്റ് മദ്രസ അദ്ധ്യാപകനായി ജോലി നോക്കുമ്പോൾ
എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ മുംബൈ പോലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ മൂന്ന് പേരാണ് വ്യാജരേഖകളുമായി പിടിയിലായത്. പിടിയിലായവരുടെ പക്കല്‍ നിന്നും 155 ആധാര്‍ കാര്‍ഡുകളും 34 പാസ്‌പോര്‍ട്ടുകളും 28 പാന്‍ കാര്‍ഡുകളും പോലീസ് പിടികൂടിയിരുന്നു. ഇതിനു പുറമെ, 8 റേഷന്‍ കാര്‍ഡുകള്‍, 187 ബാങ്ക് പാസ് ബുക്കുകള്‍, 19 റബ്ബര്‍ സ്റ്റാമ്പുകള്‍ എന്നിവയും പോലീസിന് ലഭിച്ചിരുന്നു.
Post Your Comments