KeralaLatest NewsIndiaNews

കേരളത്തിന് ഭരണമികവിൽ ഒന്നാം സ്ഥാനം നൽകിയത് ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്വകാര്യസംഘടനയെന്ന് ആക്ഷേപം

ബംഗളൂരു: രാജ്യത്തെ ഭരണമികവുള്ള സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം നൽകിയത് ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്‌സ് സെന്റര്‍ എന്ന സ്വകാര്യ സംഘടനയെന്ന് റിപ്പോർട്ട്.. ഉത്തര്‍പ്രദേശ് ആണ് ഇവരുടെ പട്ടികയില്‍ ഏറ്റവും അവസാനം എത്തിയത്.കര്‍ണാടകയിലെ ബംഗളൂരുവിലാണ് പബ്ലിക് അഫയഴ്‌സ് സെന്ററിന്റെ ആസ്ഥാനം. പബ്ലിക് പോളിസി, പങ്കാളിത്ത ഭരണം എന്നീ വിഷയങ്ങളില്‍ ഗവേഷണണം നടത്തുന്നു എന്നാണ് അവകാശവാദം.

ലോകബാങ്കിന്റെ ഉപദേശകന്‍ ആയിരുന്ന ഡോ. സാമുവല്‍ പോള്‍ 1994 ല്‍ സ്ഥാപിച്ചതാണ് ഈ സംഘടന. അമേരിക്കയിലെ കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിലും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയുടെ വൂഡ്രോ വില്‍സണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് അഫയഴ്‌സിലും അധ്യാപകനായിരുന്ന സാമുവല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയശേഷം സ്ഥാപിച്ചതാണിത്.അഴിമതിക്കെതിരായ സഖ്യം, സിവിക് ബോധവല്‍ക്കരണത്തിനായുള്ള കുട്ടികളുടെ പ്രസ്ഥാനം എന്നിവയായായിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്.പിന്നീട് പൊതുഭരണത്തിലും അനുബന്ധ വിഷയങ്ങളിലും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി തുടങ്ങി. 2006ല്‍ ലോകബാങ്ക് ജിറ്റ് ഗില്‍ മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button