KeralaLatest NewsNews

ഇന്ദിരയെ മറന്ന് പട്ടേലിനെ അനുസ്മരിച്ച്‌ കെ.എസ്.ആര്‍.ടി.സി; പ്രതിഷേധം

സംഭവത്തിൽ ഉ​ദ്യോ​ഗ​സ്ഥ​വീ​ഴ്ച​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എം.​ഡി​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന്​ സ്​​റ്റേ​റ്റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍.

മ​ല​പ്പു​റം: ഇന്ദിരയെ മറന്ന്, പട്ടേലിനെ അനുസ്മരിച്ച്‌ കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോ. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ച​ര​മ​ദി​ന​ത്തി​ല്‍ പു​ന​ര​ര്‍​പ്പ​ണ പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ക്കാ​തെ കെ.​എ​സ്.​ആ​ര്‍.​ടി.​സി മ​ല​പ്പു​റം ഡി​പ്പോ അ​ധി​കൃ​ത​ര്‍. ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​യാ​യ​തും സ​ര്‍​ദാ​ര്‍ പ​ട്ടേ​ല്‍ ജ​നി​ച്ച​തും ഒ​ക്ടോ​ബ​ര്‍ 31നാ​ണ്. എന്നാൽ ഇ​തേ​ദി​വ​സം​ത​ന്നെ പ്ര​ഥ​മ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ​ര്‍​ദാ​ര്‍ വ​ല്ല​ഭ്​ ഭാ​യി പ​ട്ടേ​ലി‍െന്‍റ ജ​ന്മ​ദി​നം ഐ​ക്യ​ദി​ന​മാ​യി ആ​ച​രി​ക്കു​ക​യും ചെ​യ്തു. ചീ​ഫ് ഓ​ഫി​സ്, ഡി​പ്പോ, സ​ബ് ഡി​പ്പോ, വ​ര്‍​ക് ഷോ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ശ​നി​യാ​ഴ്ച രാ​വി​ലെ ര​ണ്ട് പ​രി​പാ​ടി​ക​ളും ന​ട​ത്ത​ണ​മെ​ന്ന് ഭ​ര​ണ​വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍, മ​ല​പ്പു​റം ഡി​പ്പോ​യി​ല്‍ പ​ട്ടേ​ല്‍ ജ​ന്മ​ദി​നാ​ച​ര​ണം മാ​ത്ര​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

Read Also: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ; പ്രക്ഷോഭങ്ങള്‍ക്ക്‌ പൂര്‍ണപിന്തുണ: സിപിഐഎം

ഇ​ന്ദി​രാ ഗാന്ധിയെ അ​നു​സ്മ​രി​ക്കു​ന്ന​തി​ന് പു​ന​ര​ര്‍​പ്പ​ണ​ദി​ന​ത്തി​ല്‍ രാ​വി​ലെ 10.15 മു​ത​ല്‍ ര​ണ്ട് മി​നി​റ്റ് നേ​രം വാ​ഹ​ന​നീ​ക്കം ഉ​ള്‍​പ്പെ​ടെ എ​ല്ലാം നി​ര്‍​ത്തി​വെ​ച്ച്‌ മൗ​നാ​ച​ര​ണം, തു​ട​ര്‍​ന്ന് പ്ര​തി​ജ്ഞ, ദേ​ശീ​യ​ഗാ​നം എ​ന്നി​വ ന​ട​ത്താ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. 10.30ന് ​പ​ട്ടേ​ല്‍ സ്​​മ​ര​ണ​യി​ല്‍ ദേ​ശീ​യ ഐ​ക്യ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ല​ണ​മെ​ന്ന ഉ​ത്ത​ര​വു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, പു​ന​ര​ര്‍​പ്പ​ണ പ്ര​തി​ജ്ഞ‍യു​ടെ ഉ​ത്ത​ര​വ് മ​ല​പ്പു​റം ഡി​പ്പോ​യി​ല്‍ വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

സംഭവത്തിൽ ഉ​ദ്യോ​ഗ​സ്ഥ​വീ​ഴ്ച​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എം.​ഡി​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന്​ സ്​​റ്റേ​റ്റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ (ഐ.​എ​ന്‍.​ടി.​യു.​സി) സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മ​നോ​ജ് ലാ​ക്ക​യി​ലും ജി​ല്ല പ്ര​സി​ഡ​ന്‍​റ് ന​സീ​ര്‍ പ​റ​ഞ്ഞു. യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ എം.​ആ​ര്‍. ശെ​ല്‍​വ​രാ​ജ്, വി.​പി. കു​ഞ്ഞു, പി.​ടി. ഷ​റ​ഫു​ദ്ദീ​ന്‍, എ. ​മ​നോ​ജ്, സി.​പി. റ​ഷീ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

shortlink

Post Your Comments


Back to top button