Latest NewsNewsIndia

ഇസ്ലാമിനെതിരെ സംസാരിക്കുന്നവരുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ അലിഗഡ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥി നേതാവിനെതിരെ കേസ്

ലക്‌നൗ : ഇസ്ലാമിനെതിരെ സംസാരിക്കുന്നവരുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ എഎംയു സ്റ്റുഡന്റ്‌സ് യൂണിയൻ നേതാവ് ഫർഹാൻ സുബേരിയയ്‌ക്കെതിരെയാണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫർഹാന്റെ ശബ്ദസന്ദേശം സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Read Also : കോ​വി​ഡ് വാ​ക്സി​ന്‍ ലഭ്യമാക്കാൻ ചൈ​നീ​സ് കമ്പനിയുമായി ക​രാ​റൊ​പ്പി​ട്ട് സൗ​ദി അ​റേ​ബ്യ

ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന തരത്തിലാണ് ഫർഹാന്റെ പരാമർശമെന്ന് അലിഗഡ് അഡീഷണൽ എസ്പി അഭിഷേക് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506, 153 എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

മതമൗലിക വാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന ഫ്രഞ്ച് സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം അലിഗഡ് സർവ്വകലാശാലയിൽ എഎംയു സ്റ്റുഡന്റ്സ് യൂണിയൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഭീഷണിയുമായി ഫർഹാൻ രംഗത്ത് എത്തിയത്. ഇസ്ലാമി നെതിരെയോ ഇസ്ലാം മതത്തിനെതിരെയോ ആരും സംസരാക്കരുത്. ഇസ്ലാം മതത്തെയും പ്രവാചകനെയും അപമാനിക്കുന്നവരുടെ തലയുണ്ടാകില്ല. മുസ്ലീങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിനെ ആരും പിന്തുണയ്ക്കരുത്. ഇത്തരത്തിൽ പിന്തുണയ്ക്കുന്നവരുടെ തലയറുക്കുമെന്നുമായിരുന്നു ഫർഹാന്റെ ഭീഷണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button