COVID 19Latest NewsNewsInternational

കോ​വി​ഡ് വ്യാ​പ​നം രൂക്ഷം ; വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രാജ്യം

ല​ണ്ട​ന്‍: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തി​നേ​ത്തു​ട​ര്‍​ന്ന് ബ്രി​ട്ട​നി​ല്‍ വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ആ​ണ് ഡി​സം​ബ​ര്‍ ര​ണ്ടു​വ​രെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.

1,011,660 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 46,555 പേ​ര്‍ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ഇ​തു​വ​രെ മ​ര​ണ​മ​ട​ഞ്ഞു. 24 മ​ണി​ക്കൂ​റി​നി​ടെ 21,915 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തേ​സ​മ​യ​ത്ത് 326 പേ​ര്‍ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

നേ​ര​ത്തെ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രു​ന്ന സ​മ​യ​ത്ത് രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​ടു​ത്തു​ക​ള​ഞ്ഞി​രു​ന്നു.

ഇ​നി​യും ലോ​ക്ക്ഡൗ​ണ്‍ തു​ട​ര്‍​ന്നാ​ണ് അ​ത് ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു ബോ​റി​സ് ജോ​ണ്‍​സ​ണ്‍ അ​ന്ന് ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ച​ത്. പി​ന്നീ​ട് കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് ചെ​റി​യ തോ​തി​ല്‍ വീ​ണ്്ടും ഉ​യ​ര്‍​ന്ന​പ്പോ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വീ​ണ്ടും ഏ​ര്‍പ്പെ​ടു​ത്തി തു​ട​ങ്ങി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button