
കൊട്ടാരക്കര : പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് വിളിച്ചുവരുത്തി അപമാനിച്ചതായി അയിഷാപോറ്റി എം എൽ എ. കൊട്ടാരക്കര സൈബർപൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനിടെയാണ് സ്ഥലം എം എൽ എയായ അയിഷാപ്പോറ്റിയെ അപമാനിച്ചെന്ന ആരോപണം ഉയർന്നത് .
ഉദ്ഘാടനത്തിനായി ക്ഷണിച്ചെങ്കിലും എം എൽ എയെ വെറും കാഴ്ചക്കാരിയാക്കി റൂറൽ എസ് പി ഇളങ്കോ നാടമുറിച്ച് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു . വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചശേഷമായിരുന്നു സംഭവം.വിളിച്ചുവരുത്തി അപമാനിച്ചെന്നും ജനപ്രതിനിധികളെ ക്ഷണിക്കണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെന്നുമാണ് എം എൽ എ പറയുന്നത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘനമാണ് ഉണ്ടായതെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.
Post Your Comments