തിരുവനന്തപുരം : നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. വയനാട്ടില്‍ നിന്നും പിടികൂടി നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച പത്ത് വയസ് പ്രായമുള്ള പെണ്‍കടുവയെ പാര്‍ക്കിന്റെ പുറകിലെ പ്രവേശന കാവടത്തിന് സമീപത്ത് നിന്നാണ് അഞ്ചു സംഘമായി തിരിഞ്ഞ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. കടുവയെ മയക്കുവെടി വെച്ച് കടുവയെ പിടികൂടാനാണ് ശ്രമം.
മൂന്ന് ദിവസം മുന്‍പാണ് വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളില്‍ ഭീതി പടര്‍ത്തിയ കടുവയെ വനംവകുപ്പ് കെണിവച്ച് വീഴ്ത്തിയത്. വയനാട്ടില്‍ വച്ച് പത്തോളം ആടുകളെ പിടിച്ചു കൊന്നു തിന്ന കടുവ അക്രമസ്വഭാവം കാണിച്ചിരുന്നു. ഇന്നലെ രാവിലെയാണ് കടുവ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ചത്.
അവശനിലയിലായ കടുവയെ വേണ്ട നിരീക്ഷണവും ചികിത്സയും നല്‍കിയ ശേഷം വയനാട്ടില്‍ കാട്ടില്‍ തിരിച്ചെത്തിക്കാനായിരുന്നു അധികൃതരുടെ പദ്ധതി. ഇതിനിടെയാണ് കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടത്. ട്രീറ്റ്‌മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചത്. ഈ കൂടിന്റെ മേല്‍ഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്.
Post Your Comments