കന്യാകുമാരി സ്വദേശിയായ നവീൻ (32) ആണ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി കിട്ടിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഏറെ നാളായി ജോലി ലഭിക്കാത്തതിൽ നിരാശനായിരുന്നു നവീൻ.താൻ ആഗ്രഹിച്ച പോലെ ജോലി ലഭിച്ചാൽ തന്റെ ജീവൻ ദെെവത്തിനായി സമർപ്പിക്കാമെന്ന് ഇയാൾ നേർച്ച നൽകിയിരുന്നു.ഇയാളുടെ പ്രാർത്ഥന ദെെവം കേട്ടുവെന്ന് തന്നെ പറയാം.വെെകാതെ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബയ് ബ്രാഞ്ചിൽ യുവാവിന് ജോലി കിട്ടി.
ജോലി കിട്ടിയതിൽ സന്തോഷവാനായിരുന്നുവെങ്കിലും ദെെവത്തിന് നൽകിയ വാക്ക് പാലിക്കുന്നതിനായി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ജോലി നേടി 15 ദിവസങ്ങൾക്ക് ശേഷം ട്രെയിന് മുന്നിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്.ജോലി ലഭിക്കുകയാണെങ്കിൽ താൻ ദെെവത്തോട് ഒപ്പമുണ്ടാകുമെന്ന് നൽകിയ വാഗ്ദാനം നിറവേറ്റുകയാണെന്ന് യുവാവ് തന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
Post Your Comments