CinemaBollywoodNewsEntertainment

മൂന്ന് വയസ് പ്രായമുള്ളപ്പോള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് പ്രമുഖ ബോളിവുഡ് നടി

സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തേക്കുറിച്ച്‌ പറയുന്നതിനിടയിലാണ് നടി ഫാത്തിമ സന ഷെയ്ഖ് കുട്ടിക്കാലത്ത് തനിക്കുണ്ടായ മോശം അനുഭവവത്തേക്കുറിച്ച് വെളിപ്പെടുത്തിയത്.

”ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറയുന്ന നിരവധി പേരെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ അത് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്തൊക്കെയോ കാരണംകൊണ്ട് മറ്റൊരാള്‍ക്കായി എനിക്ക് ജോലി നഷ്ടപ്പെട്ടു. സിനിമ മേഖലയില്‍ മാത്രമല്ല ലിംഗവിവേചനം നിലനില്‍ക്കുന്നത്. നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇവിടെയുണ്ട്. അഞ്ച് വയസുള്ളപ്പോഴാണ് ഞാന്‍ പിഡീപ്പിക്കപ്പെടുന്നത്, അല്ല, അന്ന് എനിക്ക് മൂന്ന് വയസായിരുന്നു. ലിംഗവിവേചനം സമൂഹത്തില്‍ എത്രത്തോളം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ഇതില്‍ നിന്ന് മനസിലാക്കും. എല്ലാ സ്ത്രീകളും ന്യൂനപക്ഷവും എല്ലാ ദിവസവും പോരടിച്ചുകൊണ്ടിരിക്കുകയാണ്. ഭാവി ഇതിലും മികച്ചതാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. – ഫാത്തിമ പറഞ്ഞു.

കാണാന്‍ ദീപിക പദുക്കോണിനെ പോലെയോ ഐശ്വര്യ റായിയെ പോലെയോ അല്ലാത്തതിനാല്‍ സിനിമ നടിയാവാന്‍ ഒരിക്കലും സാധിക്കില്ലെന്ന് പലരും അഭിപ്രായപ്പെട്ടതായി ഫാത്തിമ സന ഷെയ്ഖ് കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button